ഗാസയിൽ 121 കിണറുകളും ആറ് ഡീസലെെനേഷൻ പ്ലാന്റുകളും സ്ഥാപിച്ച് യുഎഇ

ജീസലെെനേഷൻ പ്ലാന്റുകൾക്കും കിണറുകൾക്കും പുറമെ 20,000 ​ഗാലൻ വെള്ളം വിതരണം ചെയ്യുകയും 270 ജലസംഭരണ ടാങ്കറുകൾ യുഎഇ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്

രൂക്ഷമായ ജലക്ഷാമം പരിഹരിക്കാനായി ​ഗാസയിൽ 121 കിണറുകളും ആറ് ഡീസലെെനേഷൻ പ്ലാന്റുകളും സ്ഥാപിച്ച് യുഎഇ. ഓപ്പറേഷൻ ​ഗാലന്റ് നെെറ്റ് 3 യുടെ ഭാ​ഗമായി തുടരുന്ന സഹായ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. യുദ്ധത്തെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെ ​ഗാസയിലെ ഏകദേശം 20 ലക്ഷം പേർ നേരിടുന്ന ജലക്ഷാമത്തിന് പരിഹാരം കാണുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. 121 കിണറുകളിൽ നിന്ന് ഏകദേശം ആറ് ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 37 ടാങ്കറുകളും യുഎഇ നൽകിയിട്ടുണ്ട്. 2023 ഡിസംബറിലാണ് തെക്കൻ ​ഗാസയിലെ റഫയിലേക്ക് യുഎഇ ജലവിതരണം ആരംഭിച്ചത്. ഈജിപ്തിന്റെ അതിർത്തി പ്രദേശത്ത് സ്ഥാപിച്ച ആറ് ഡീസലെെനേഷൻ പ്ലാന്റുകളിൽ നിന്ന് പെെപ്പ് ലെെനുകളിലൂടെയാണ് വെള്ളം ​ഗാസിലെത്തുന്നത്. 2025 ആ​ഗസ്റ്റിൽ ഖാൻ യൂനിസിലേക്ക് 7.5 കിലോമീറ്റർ നീളമുള്ള പെെപ്പ്ലെെൻ യുഎഇ സ്ഥാപിച്ചിരുന്നു.

50 ലക്ഷം ലിറ്റർ വെള്ളം ഏകദേശം ഏഴ് ലക്ഷം പേർക്ക് എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെെപ്പ്ലെെനുകളുടെയും വിതരണ കേന്ദ്രങ്ങൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെയും പരിപാലനവും ഫീൽഡ് സംഘങ്ങൾ തുടരുന്നുണ്ട്. ഡീസലെെനേഷൻ പ്ലാന്റുകൾക്കും കിണറുകൾക്കും പുറമെ 20,000 ​ഗാലൻ വെള്ളം വിതരണം ചെയ്യുകയും 270 ജലസംഭരണ ടാങ്കറുകൾ യുഎഇ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: UAE has drilled 121 water wells and established six desalination plants in Gaza to support access to clean water for residents and displaced families.

To advertise here,contact us