ഇന്നും ദുബായിലെ സ്വര്‍ണവിലയില്‍ കുതിപ്പ് തന്നെ. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 532 ദിര്‍ഹമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെ 528.25 ദിര്‍ഹത്തില്‍ നിന്നാണ് ഈ കുതിപ്പുണ്ടായത്. ഒരു ദിവസം കൊണ്ട് 3.75 ദിര്‍ഹത്തിന്റെ വര്‍ധനയാണുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് 489.25 ദിര്‍ഹത്തില്‍ നിന്നും 492.50 ദിര്‍ഹത്തിലേക്കുള്ള കുതിപ്പുണ്ടായി. 3.25 ദിര്‍ഹമാണ് കൂടിയത്.
ഈ മാസം തുടക്കം മുതലേ സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് 24 കാരറ്റ് സ്വര്‍ണത്തിന് 522 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ ഇന്നലെ അത് 528.25 ദിര്‍ഹമായിരുന്നു. മൂന്ന് ദിവസം കൊണ്ട് 10ദിര്‍ഹത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണത്തിലും സമാന രീതിയിലുള്ള വര്‍ധനയുണ്ട്. ഈ മാസം തുടക്കത്തില്‍ 483.25 ദിര്‍ഹമുണ്ടായിരുന്ന സ്വര്‍ണവില 489.25 ദിര്‍ഹവും 492.50 ദിര്‍ഹവുമായി ഉയര്‍ന്നു. 21 കാരറ്റിന്റെ സ്വര്‍ണവില 463.50 ദിര്‍ഹത്തില്‍ നിന്ന് 472.25 ദിര്‍ഹത്തിലേക്കും 18 കാരറ്റിന്റെ തുക 397.25 ദിര്‍ഹത്തില്‍ നിന്ന് 404.75 ദിര്‍ഹത്തിലേക്കും വര്‍ധിച്ചു.
യുഎഇയില്‍ മാത്രമല്ല, കേരളത്തിലും ഇന്ന് സ്വര്‍ണവിലയില്‍ വലിയ വര്‍ധനയാണുള്ളത്, ഒരു പവന് 2440 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 1,13,920 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് വിപണിവില. 24 കാരറ്റിനും സ്വര്‍ണത്തിന് വില കൂടി. ഒരു പവന് 2664 രൂപയാണ് കൂടിയത്. 1, 24, 280 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് കൂടിയത് 333 രൂപയാണ്. 15, 535 രൂപയാണ് വിപണിവില.
Content Highlights: Gold prices in Dubai continued their upward trend today, recording another rise. The latest increase reflects ongoing movements in international gold markets and sustained demand for the precious metal.