യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഒപ്പം ചൂടും, ചില പ്രദേശങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും

ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശാനും ദൃശ്യപരത കുറയാനും സാധ്യതയുമുണ്ട്

യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പകല്‍ സമയം അന്തരീക്ഷം സാധാരണ രീതിയില്‍ ആയിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മണിക്കൂറിന്‍ 10 മുതല്‍ 25 വരെ കിലോ മീറ്റര്‍ വരെ വേഗത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും, ഇത് ഉള്‍പ്രദേശങ്ങളില്‍ എത്തുമ്പോള്‍ 45 മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും, തീരപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും എത്തുമ്പോള്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്താനും സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശാനും ദൃശ്യപരത കുറയാനും സാധ്യതയുമുണ്ട്.

അതേസമയം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യത കണക്കാക്കുന്നു. തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലെ ചില സ്ഥലങ്ങിലും താപനില 38 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. ഉയർന്ന പ്രദേശങ്ങളില്‍ 30 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനും സാധ്യതയുണ്ട്. എന്നാല്‍ അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും നേരിയ തോതിലുള്ള കാറ്റായിരിക്കും വീശാന്‍ സാധ്യത. കിഴക്കന്‍ ഉപരിതലങ്ങളിലെ ന്യൂനമര്‍ദ്ദ സംവിധാനങ്ങളും ഒപ്പം മുകളിലെ വായുവിന്റെ ന്യൂനമര്‍ദ്ദവുമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത്. ഇത് മൂലം അസ്ഥിരമായ കാലാവസ്ഥയായിരിക്കും ഈ വാരാന്ത്യം വരെയും അടുത്ത വാരത്തിന്റെ തുടക്കത്തിലും ഉണ്ടാവുക എന്നും മന്ത്രാലയം അറിയിച്ചു.

നാളെ ഉച്ചയ്ക്ക് ശേഷവും മഴ പെയ്യാന്‍ സാധ്യതയുണ്ട്. തെക്കുകിഴക്കു നിന്നും വടക്കുകിഴക്കോട്ട് വീശുന്ന കാറ്റ് മണിക്കീറില്‍ 40 കിലോമീറ്റല്‍ വേഗതയില്‍ എത്തും. എന്നാല്‍ കടലില്‍ നേരിയ കാറ്റായിരിക്കും വീശുന്നത്. ശനിയാഴ്ച തെക്കുകിഴക്കു നിന്നും വടക്കുകിഴക്കോട്ട് മണിക്കൂറില്‍ 10 മുതല്‍ 20 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ്, മണിക്കൂറില്‍ 30 കിലോ മീറ്റര്‍ വേഗതയില്‍ എത്താനും സാധ്യതയുണ്ട്. എന്നാല്‍ കടലില്‍ നേരിയ തോതില്‍ ആയിരിക്കും കാറ്റ് വീശുന്നത്. ഞായറാഴ്ച തെക്കുകിഴക്കന്‍ കാറ്റ് വടക്കുപടിഞ്ഞാറോട്ട് നീങ്ങുകയും മണിക്കൂറില്‍ 30 കിലോ മീറ്റര്‍ വേഗതയില്‍ എത്താനും സാധ്യതയുണ്ട്. ഒപ്പം കടലില്‍ നേരിയ തോതിലായിരിക്കും കാറ്റ് വീശുന്നത്. എന്നാല്‍ തിങ്കളാഴ്ച രാജ്യത്ത് മഴയായിരിക്കാനും സാധ്യത പ്രവചിക്കപ്പെടുന്നു. തെക്കുകിഴക്കു നിന്നും വടക്കുകിഴക്കോട്ട് മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ മുന്‍ ദിവസങ്ങളിലെ പോലെ നേരിയ തോതിലുള്ള കാറ്റായിരിക്കും വീശാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Content Highlight: Rain is likely in parts of the UAE today, while temperatures in some regions are expected to soar up to 48°C, according to the latest weather forecast

To advertise here,contact us