യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സിലിന് പുതിയ നേതൃത്വം; എം എ യൂസഫലി വൈസ് ചെയര്‍മാന്‍

പൊതു സ്വകാര്യ മേഖല പങ്കാളിത്വത്തോടെ വിപുലമായ നിക്ഷേപ പദ്ധതികള്‍ പ്രോത്സാഹനം നല്‍കുന്നതിനും യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി 2009 ലാണ് യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സില്‍ സ്ഥാപിച്ചത്

യുഎഇയുടെ നിക്ഷേപ പദ്ധതികള്‍ക്കും വ്യാപാര വിപുലീകരണത്തിനും വേഗത പകരുന്ന യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സിലിന് പുതിയ നേതൃത്വം രൂപീകരിച്ചു. യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയാണ് പുതിയ നേതൃത്വത്തെ നയിക്കുന്നത്.

കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി അബ്ദുള്ള അഹമ്മദ് അല്‍ സുവൈദിയെയും വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെയും നിയമിച്ചു. മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ഹുമൈദ് അല്‍ ഷിമരിയെയും വൈസ് ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്.

യുഎഇയെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വം കരുത്തേകുമെന്നും വലിയ നിക്ഷേപങ്ങളും വ്യാപാര മുന്നേറ്റങ്ങള്‍ക്കുമായി മികച്ച പദ്ധതികള്‍ കൗണ്‍സിലിന് നടപ്പാക്കാനാകുമെന്നും വിദേശ വ്യാപാര മന്ത്രിയും കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി വ്യക്തമാക്കി.

പൊതു സ്വകാര്യ മേഖല പങ്കാളിത്വത്തോടെ വിപുലമായ നിക്ഷേപ പദ്ധതികള്‍ പ്രോത്സാഹനം നല്‍കുന്നതിനും യഥാര്‍ത്ഥ്യമാക്കുന്നതിനുമായി 2009 ലാണ് യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സില്‍ സ്ഥാപിച്ചത്. യുഎഇയിലെ പ്രാദേശിക കമ്പനികള്‍ക്കും നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ചനിക്ഷേപങ്ങളിലൂടെയും യുഎഇയുടെ സമഗ്ര സാമ്പത്തിക മുന്നേറ്റത്തിനായാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

Content Highlight: UAE International Investors Council has announced its new leadership, with M A Yusuff Ali appointed as Vice Chairman, strengthening the council's role in promoting global investment.

To advertise here,contact us