ദുബായ് ബീച്ചിലേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ... മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ എന്തെങ്കിലും കാര്യങ്ങളോ വ്യക്തികളോ, മറ്റെന്തങ്കിലും പെരുമാറ്റങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പോലീസ് ആപ്പിലെ 'പോലീസ് ഐ' (Police Eye) സേവനത്തിലൂടെയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ വിളിച്ചോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

വേനലവധിക്കാലത്ത് ദുബായ് ബീച്ചില്‍ സമയം ചെലവഴിക്കാന്‍ പോകുന്നവര്‍ക്കായി മുന്നറിയിപ്പുമായി ദുബായ് പൊലീസ്.മൊബൈല്‍ ഫോണ്‍, പേഴ്‌സ്, സ്വര്‍ണാഭരണങ്ങള്‍, പൈസ തുടങ്ങിയ വസ്തുക്കള്‍ ബീച്ചില്‍ മറന്ന് വെച്ചു പോകരുത്. ഇവ സുരക്ഷിതമായ ഇടങ്ങളില്‍ മാത്രം സൂക്ഷിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. കൂടാതെ വാഹനങ്ങളുടെ ഡോര്‍, വിന്റോ തുടങ്ങിയവ മുഴുവനായും ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ എന്തെങ്കിലും കാര്യങ്ങളോ വ്യക്തികളോ, മറ്റെന്തങ്കിലും പെരുമാറ്റങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' (Police Eye) സേവനത്തിലൂടെയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ വിളിച്ചോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്, സമാധാനത്തോടെയും സന്തോഷത്തോടെയും ബീച്ച് ആസ്വദിക്കാനാണ് ദുബായ് പൊലീസ് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

Content Highlight: Dubai Police has advised beachgoers to follow safety guidelines while visiting beaches

To advertise here,contact us