യുഎഇ കാലാവസ്ഥ; അബുദാബിയില്‍ നാളെ താപനില 44ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും, ആകാശം മേഘാവൃതമാകാനും സാധ്യത

അബുദാബിയില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബായിലും ഷാര്‍ജയിലും 31 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനിലയാകാനും സാധ്യതയെന്നും അധികൃതര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ നാളെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ ആകാശം ആയിരിക്കും. കിഴക്കോട്ടും തെക്കോട്ടും ചില മേഘങ്ങള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അബുദാബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ദുബായില്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും ഷാര്‍ജയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. അബുദാബിയില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബായിലും ഷാര്‍ജയിലും 31 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനിലയാകാനും സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി. അബുദാബിയില്‍ ഈര്‍പ്പത്തിന്റെ അളവ് 30 മുതല്‍ 80 ശതമാനം വരെയും ആയിരിക്കും. 20 മുതല്‍ 65 ശതമാനമായിരിക്കും ദുബായിലെ ഈര്‍പ്പത്തിന്റെ അളവ്. 25 മുതല്‍ 80 ശതമാനം വരെയും ആയിരിക്കും ഷാര്‍ജയിലെ ഈര്‍പ്പത്തിന്റെ അളവ് എന്നും അധികൃതര്‍ പറഞ്ഞു.

നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കു നിന്നും വടക്കുകിഴക്കോട്ട് മണിക്കൂറില്‍ 10 മുതല്‍ 25 വരെ കിലോമീറ്റര്‍ വേഗതയിലായിരിക്കും വീശുന്ന കാറ്റ് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ എത്തുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

അറേബ്യന്‍ ഗള്‍ഫ് കടലും ഒമാന്‍ കയലും നേരിയതായിരിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അല്‍ ദഫ്ര മേഖലയിലെ മെസൈറയില്‍ ഉച്ചയ്ക്ക് 3 മണിക്ക് രേഖപ്പെടുത്തിയ 46.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില.

Content Highlight: Abu Dhabi is expected to record a high of 44°C on Friday, with partly cloudy skies forecast across the emirate

To advertise here,contact us