ബി​ഗ് ടിക്കറ്റ് ബി​ഗ്‍ വിൻ നറുക്കെടുപ്പ്; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭാ​ഗ്യം സ്വന്തമാക്കി മലയാളി

കഴിഞ്ഞ പത്തുവർഷമായി ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം തുടരുകയായിരുന്നു മലയാളി യുവാവായ അഭിലാഷ്

അബുദാബി ബി​ഗ് ടിക്കറ്റിന്റെ ബി​ഗ് ബിൻ നറുക്കെടുപ്പിൽ വൻ വിജയം സ്വന്തമാക്കി മലയാളി അടക്കം നാല് പേർ. ഖത്തറിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മലയാളി അഭിലാഷ് ഉത്തമനാണ് മലയാളിയായ ഭാ​ഗ്യശാലി. പഞ്ചാബ് സ്വദേശിയായ മറ്റൊരു ഇന്ത്യൻ പൗരനും ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമാക്കി. യുഎഇ, ലെബനൻ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഭാ​ഗ്യശാലികളായ മറ്റു രണ്ട് പേർ.

കഴിഞ്ഞ പത്തുവർഷമായി ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം തുടരുകയായിരുന്നു മലയാളി യുവാവായ അഭിലാഷ്. ഒടുവിൽ അഭിലാഷും സഹപ്രവർത്തകരായ 22 പേരും ചേർന്നെടുത്ത ടിക്കറ്റിനാണ് ഇത്തവണ സമ്മാനം അടിച്ചത്. 1,40,000 ദിർഹം (ഏകദേശം 37 ലക്ഷത്തോളം ഇന്ത്യൻ രൂപ) ഈ സംഘത്തിന് സമ്മാനമായി ലഭിച്ചു. മുൻപ് ദുബായിൽ ജോലി ചെയ്തിരുന്നപ്പോഴാണ് അഭിലാഷ് ബിഗ് ടിക്കറ്റ് എടുത്തു തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വർഷമായി ഖത്തറിലാണ് അഭിലാഷ് താമസിക്കുന്നത്. എങ്കിലും ബി​ഗ് ടിക്കറ്റെടുക്കുന്ന ശീലം അഭിലാഷ് ഉപേക്ഷിച്ചിരുന്നില്ല. സമ്മാനത്തുക കുടുംബത്തിനായി ചിലവഴിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

പഞ്ചാബിൽ നിന്നുള്ള ലോവി പ്രീത് സിങ്ങാണ് നറുക്കെടുപ്പിൽ വിജയിയായ മറ്റൊരു ഇന്ത്യക്കാരൻ. 1,50,000 ദിർഹം (39 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ഇ​ദ്ദേഹത്തിന് സമ്മാനമായി ലഭിച്ചു. നിലവിൽ ബഹ്റൈനിൽ ജോലി ചെയ്യുന്ന ലോവി പ്രീത്, കഴിഞ്ഞ മാസമാണ് ബിഗ് ടിക്കറ്റിൽ ആദ്യമായി ഒരു അക്കൗണ്ട് പോലും തുടങ്ങിയത്. മേയ് ആദ്യവാരം ഓൺലൈൻ വഴി 10 സുഹൃത്തുക്കൾ ചേർന്ന് ഒരു ഗ്രൂപ്പായാണ് ടിക്കറ്റെടുത്തത്. ഇവർ എടുത്ത ആദ്യ ടിക്കറ്റിന് തന്നെ ഭാ​ഗ്യം തേടിയെത്തുകയായിരുന്നു.

Content Highlights: A Malayali participant has finally struck luck in the Big Ticket draw after waiting for 10 years. The win marks a life-changing moment, bringing excitement and celebration within the expatriate community.

To advertise here,contact us