നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ആഘോഷമാക്കി ഒമാൻ ഇൻകാസ് പ്രവർത്തകർ. രക്തദാനം നടത്തിയാണ് ഇവർ യുഎഡിഎഫ് വിജയം ആഘോഷിച്ചത്. ഇൻകാസ് ഒമാൻ അഡ് ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒമാൻ ആരോഗ്യ മന്ത്രാലയവുമായി കൈകോർത്ത് ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തിയത്.
സാമൂഹിക നന്മയിലൂന്നിയ പ്രവർത്തനങ്ങൾ നടത്തുക എന്നത് സംഘടനയുടെ പ്രതിബദ്ധത ആണെന്ന് ചെയർമാൻ മണികണ്ഠനും കൺവീനർ അനീഷ് കടവിലും പറഞ്ഞു. റെജി കെ തോമസ്, കുര്യാക്കോസ് മാളിയേക്കൽ, നിധീഷ് മാണി, നിയാസ് ചെണ്ടയാട്, ലുബിഷാദ്, ഖിഫിൽ ഇക്ബാൽ, കൊച്ചുമോൻ ജാഫർ, പ്രസാദ്, പ്രിയ ഹരിലാൽ തുടങ്ങിവർ ക്യാമ്പിന് നേതൃത്വം നൽകി എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
Content Highlights: INCAS workers in Oman marked the UDF’s election victory through a blood donation drive, combining political celebration with a social service initiative.