യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ. പുതിയതായി 100 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ കൂടി ഗാസക്ക് കൈമാറി. കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഗാസക്ക് നല്കി വരുന്ന തുടര്‍ച്ചയായ പിന്തുണയുടെ ഭാഗമായാണ് വീണ്ടും സഹായം ലഭ്യമാക്കിയത്.
ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്കായി ഭക്ഷ്യ വസ്തുക്കളുടെ വലിയ ശേഖരമാണ് ഇത്തവണ കൈമാറിയത്. 3,978 ഭക്ഷ്യ പാഴ്സലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗാസ്സയിലെ ദുരിതബാധിത കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഹുമൈദ് എയര്‍ ബ്രിഡ്ജ് ഓപറേഷന്, ചിവാല്റസ് നൈറ്റ് -3 എന്നീ പദ്ധതികളുടെ ഭാഗമായാണ് മാനുഷിക സഹായം.
യുഎഇ ഈജിപ്തിലെ അല്‍ അരിഷ് നഗരത്തില്‍ എത്തിയ ദുരിതാശ്വാസ വിമാനത്തിലെ സാധനങ്ങള്‍ ജീവകാരുണ്യ സംഘം ഏറ്റുവാങ്ങി. ഗാസയിലെ അര്ഹയവര്ക്ക് ഉടന്‍ ഇത് വിതരണം ചെയ്യും. ഇതിനായി ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഗാസയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസക്ക് തുടര്‍ച്ചയായി സഹായങ്ങള്‍ ലഭ്യമാക്കി വരുന്ന രാജ്യമാണ് യുഎഇ.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ ടണ്‍ കടക്കിന് സാധനങ്ങളാണ് ഇതിനകം ഗാസക്ക് കൈമാറിയത്. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ഈജിപ്തിലെ അല്‍ അരിഷില്‍ യുഎഇയുടെ ഫ്ലോട്ടിങ് ഹോസ്പിറ്റലും പ്രവര്‍ത്തിച്ചുവരുന്നു. ഒന്നിലേറെ മേഖലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ ടീമുകളുടെ നേതൃത്വത്തിലാണ് 100 കിടക്കകളുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം. ഗാസയില്‍ അടിയന്തര പ്രാധാന്യത്തോടെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദുര്‍ബല ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള എയര്‍ ബ്രിഡ്ജ് സംരംഭം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: UAE has once again extended humanitarian support to Gaza by delivering 100 tons of food supplies to people affected by the ongoing war and humanitarian crisis.