യുഎഇയില്‍ നികുതി നിയമങ്ങള്‍ ലംഘിക്കുന്നവരുടെ മേല്‍ ചുമത്തിയിരുന്ന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് ഫെഡറല്‍ ടാക്സ് അതോറിറ്റി. നികുതിദായകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനും ബിസിനസ് മേഖലയിലെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുമായി കൊണ്ടുവന്ന നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി അതോറിറ്റി അറിയിച്ചു.
നികുതിയുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനും നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതിനും വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിനും ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി.
Content Highlights: United Arab Emirates has introduced relief measures on tax penalties, providing financial support and easing burdens for residents.