ഇന്ത്യ - യുഎഇ സമഗ്ര പങ്കാളിത്തം ഉറപ്പാക്കാന്‍ ധാരണ; ചർച്ച നടത്തി ഇരുരാജ്യങ്ങളിലെയും നേതാക്കൾ

ണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങി

ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര പങ്കാളിത്തം ഉറപ്പാക്കാന്‍ ധാരണ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം. രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി എസ് ജയശങ്കര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങി.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ യുഎഇ സന്ദര്‍ശനത്തിലാണ് നിര്‍ണായക നീക്കങ്ങള്‍. യുഎഇയുമായി സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങളാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ കൈക്കൊണ്ടിരിക്കുന്നത്. ഇനത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എസ് ജയശങ്കറിന്റ സന്ദര്‍ശനം. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കിയതിന് ജയശങ്കര്‍ യുഎഇ ഭരണാധികാരികളോട് നന്ദി അറിയിച്ചു. പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷ, ആഗോള നാവിക ഗതാഗതം, ഊര്‍ജ്ജ വിതരണം, ലോക സമ്പദ്വ്യവസ്ഥ എന്നിവയില്‍ ആക്രമണങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യുഎഇയുടെ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും എസ് ജയശങ്കര്‍ അറിയിച്ചു. യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ജയശങ്കര്‍ ഇന്ത്യന്‍ പ്രവാസികളുമായും ആശയവിനിമയം നടത്തി.

Content Highlights: Leaders of India and United Arab Emirates discussed strengthening their comprehensive partnership, aiming to boost cooperation in trade, security, and investment sectors.

To advertise here,contact us