റോഡുകളിൽ പെട്ടന്നുള്ള ലൈൻ മാറ്റം ​അപകടത്തിന് കാരണമാകും; ഗതാഗത നിയമ ലംഘകർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വീണ്ടും പൊലീസ് രംഗത്ത് എത്തിയത്

ഗതാഗത നിയമ ലംഘര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ദുബായ് പൊലീസ്. റോഡുകളിലെ പെട്ടെന്നുള്ള ലൈന്‍ മാറ്റം ഗുരുതമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരം ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ദുബായില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വീണ്ടും പൊലീസ് രംഗത്ത് എത്തിയത്. തിരക്കേറിയ റോഡുകളിലെ പെട്ടെന്നുള്ള ലൈന്‍മാറ്റം വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടെത്തല്‍. ഇത്തരം നടപടികളാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി ചൂണ്ടികാട്ടി. ഇത് പലപ്പോഴും ഗുരുതരമായ കൂട്ടിയിടികള്‍, പരിക്കുകള്‍, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഒന്നിലധികം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് ഇത് വഴിവക്കുന്നു.

റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാതെയോ ഇന്ഡിക്കേറ്ററുകള്‍ ഉപയോഗിക്കാതെയോ ഡ്രൈവര്‍മാര്‍ ലെയ്ന്‍ മാറ്റത്തിന് ശ്രമിക്കരുത്. ഇത്തരത്തുലുള്ള നിരവധി സംഭവങ്ങള്‍ സമീപ കാലത്ത് രേഖപ്പെടുത്തിയതായും ദുബായ് പൊലീസ് ചൂണ്ടികാട്ടി. എക്‌സിറ്റ് നഷ്ടപ്പെുമ്പോഴോ, വേഗതയേറിയ പാതയിലേക്ക് നീങ്ങാന്‍ ശ്രമിക്കുമ്പോഴോ ആണ് ഡ്രൈവര്‍മാര്‍ പലപ്പോഴും ഇത്തരം അപകടകരമായ നീക്കങ്ങള്‍ നടത്തുന്നത്. വൈകി എത്തുന്നത് ഒരിക്കലും എത്താതിരിക്കുന്നതിനേക്കാള്‍ നല്ലതാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു.

വാഹനമോടിക്കുന്നവര്‍ തങ്ങളുടെ ലെയ്ന്‍ നിലനിര്‍ത്താനും ദിശ മാറ്റുന്നതിനുമുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാനും സൂചകങ്ങള്‍ ശരിയായി ഉപയോഗിക്കാനും സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണം. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അത്യാധുക ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശോധനയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Dubai Police have issued a warning highlighting the dangers of sudden lane changes, which can lead to serious road accidents. Authorities are urging motorists to adhere to traffic regulations and maintain lane discipline to ensure the safety of all road users.

To advertise here,contact us