ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെടുന്ന സാഹചര്യത്തിൽ മക്കയിൽ പുതിയ കൺട്രോൾ റൂം തുറന്ന് ഇന്ത്യ. ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായാണ് പുതിയ സംവിധാനം. മക്കയിലെ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ ഓഫീസിലാണ് പുതിയ കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ജിദ്ദയിലെ നിലവിലുള്ള 24 മണിക്കൂർ കൺട്രോൾ റൂമും തുടർന്നു പ്രവർത്തിക്കും.
യമനിലെ ഹൂതി വിമതർ സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ, മിസെെൽ ആക്രമണങ്ങളെ തുടർന്നാണ് ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയാണ് വിമാന സർവീസുകൾ തടസപ്പെടാൻ കാരണം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകശ എയർ, ഇൻഡിഗോ എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 17 വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സൗദി എയർലെെൻസും ഫ്ലെെനാസും ചില സർവീസുകൾ നടത്തുന്നുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ സമയവിവരം അഅതത് എയർലെനുമായോ ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. കൂടാതെ വ്യോമാക്രമണങ്ങൾ ഉണ്ടായാൽ വീടുകൾക്കുള്ളിൽ തന്നെ തുടരാനും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും റിയാദിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: India has opened an additional control room at the Indian Haj Pilgrims Office in Makkah to assist Indian nationals, particularly Umrah pilgrims, affected by flight disruptions between India and Saudi Arabia.