സൗദി അറേബ്യയിലെ നജ്റാൻ, ജിസാൻ വിമാനത്താവളങ്ങൾക്കു നേരെ ചൊവ്വാഴ്ച പുലർച്ചെ വൻ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും വിമാനത്താവള സമുച്ചയങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകിവരികയാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.
ആക്രമണത്തെത്തുടർന്ന് ഇരു വിമാനത്താവളങ്ങളിലെയും സർവീസുകൾ താൽക്കാലികമായി തടസ്സപ്പെടുകയും സുരക്ഷാ പരിശോധനകൾ കർശനമാക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയും ബന്ധപ്പെട്ട മറ്റ് സുരക്ഷാ ഏജൻസികളും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Two Saudi airports were targeted in separate incidents, with three people sustaining minor harm and limited material damage reported, according to authorities.