സൗദിയിൽ മലയാളി ​ഹൃദയാഘാതം മൂലം മരിച്ചു

നാല് മാസം മുൻപാണ് സക്കീർ നാട്ടിൽ പോയി മടങ്ങിയെത്തിയത്.

സൗദി അറേബ്യയിലെ അബഹയ്ക്ക് സമീപം സബ്ത്തുൽ ആലായിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ (51) ആണ് മരിച്ചത്. സൗദിയിൽ സ്വന്തമായി ലോൺട്രി നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു മകനും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. നാല് മാസം മുൻപാണ് സക്കീർ നാട്ടിൽ പോയി മടങ്ങിയെത്തിയത്.

നിലവിൽ മൃതദേഹം സബ്ത്തുൽ ആലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖമീസ് മുശൈത്തിലുള്ള സഹോദരൻ സ്ഥലത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Content Highlights: A Malayali expatriate died in Saudi Arabia following a heart attack. The incident has left the expatriate community and family members in grief.

To advertise here,contact us