സൗദിയിലെ റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ മാലിക്കിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുൽ മാലിക് ആണ് മരിച്ചത്. 48 വയസായിരുന്നു. അബ്ദുൽ മാലിക്കിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ മാലിക്കിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിസിഎഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃനിരയിൽ സജീവമായിരുന്നു. പ്രവാസലോകത്തെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാട്ടിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു.

നിലവിൽ മൃതദേഹം റിയാദ് സുമൈഷി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ: ഷൈല, മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബായ്), ബാസിത്, മരുമകൻ: സഹീർ (ദുബായ്).

Content Highlights: A Malayali expatriate has died of a heart attack in Riyadh, Saudi Arabia. The incident has saddened the expatriate community.

To advertise here,contact us