ഒമാനിൽ അടുത്ത വർഷം നവംബർ ഒന്ന് വരെ 'അബലോൺ' മത്സ്യബന്ധനത്തിന് നിരോധനം

എന്നാൽ തീരുമാനം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് പിടിച്ച അബലോൺ മത്സ്യങ്ങൾക്ക് ഉത്തരവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്

ഒമാനിൽ അബലോൺ മത്സ്യബന്ധനത്തിന് അടുത്ത വർഷം നവംബർ ഒന്ന് വരെ നിരോധനം. കൃഷി മത്സ്യബന്ധന ജലവിഭവ മന്ത്രാലയമാണ് അബലോൺ മത്സ്യങ്ങൾ പിടിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രിതല തീരുമാനം നമ്പർ 264/2026 പ്രകാരം തീരുമാനം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ നിരോധനം നടപ്പിൽ വരുകയും 2027 നവംബർ ഒന്ന് വരെ ഇത് തുടരുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

നിരോധന കാലയളവിൽ അബലോൺ മത്സങ്ങൾ കെെവശം വെയ്ക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കയറ്റുമതി ചെയ്യുന്നതും കൊണ്ടുപോകുന്നതും വ്യാപാരം ചെയ്യുന്നതും കുറ്റകരമാണെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ഈ കാലയളവിൽ തീരപ്രദേശങ്ങളിലും മത്സബന്ധന ബോട്ടുകളിലും അബലോൺ മത്സ്യങ്ങളെ പിടിക്കുന്നതിനുപയോ​ഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും നിരോധനമുണ്ട്. എന്നാൽ തീരുമാനം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് പിടിച്ച അബലോൺ മത്സ്യങ്ങൾക്ക് ഉത്തരവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

അധികൃതരിൽ നിന്നും ആവശ്യമായ ഉത്തരവുകൾ നേടിയിട്ടുണ്ടെങ്കിൽ ഈ മത്സ്യങ്ങൾ വ്യാപാരം ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യാവുന്നതാണ്. കൃഷി മത്സ്യബന്ധന ജലവിതരണ വകുപ്പ് മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോ​ഗിക ​ഗസറ്റിൽ പ്രസിദ്ധീകരിച്ച് പിറ്റേദിവസം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Oman has banned abalone fishing until November 1, 2027, as part of its fisheries regulations to protect marine resources and support sustainable fishing.

To advertise here,contact us