CBSE ഗേൾസ് നാഷണൽ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ; നേട്ടവുമായി ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ

വാരണാസിയിലെ ജെ എസ് പബ്ലിക് സ്കൂൾ ആതിഥേയത്വം വഹിച്ച ദേശീയ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്

സിബിഎസ്ഇ പെൺകുട്ടികളുടെ ദേശീയ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ. ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഇതേ സ്കൂൾ ടീം മെഡൽ നേട്ടം സ്വന്തമാക്കുന്നത്.

വാരണാസിയിലെ ജെ എസ് പബ്ലിക് സ്കൂൾ (JS Public School) ആതിഥേയത്വം വഹിച്ച ദേശീയ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. തുടർച്ചയായ മികവും അച്ചടക്കവും കഠിനാധ്വാനവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനോഭാവവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തികളെന്ന്കോച്ച് ശ്രീ ഷിഫാസ് പറഞ്ഞു.

ഒമാനിലെ ഇന്ത്യൻ സമൂഹത്തിനും കായിക പ്രേമികൾക്കും ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തോടെ ഗൾഫ് മേഖലയിലെ തന്നെ മികച്ച കായിക സ്കൂൾ എന്ന സ്ഥാനത്തിന് വാദികബീർ ഇന്ത്യൻ സ്കൂൾ അർഹരായി.

Content Highlights: Indian School Al Wadi Al Kabir in Oman won the bronze medal in the CBSE Girls National Handball Championship, marking a notable achievement for the school team.

To advertise here,contact us