ഒമാനിലെ പൊതുഗതാഗത സേവനമായ 'മ്വാസലാത്ത്' ബസുകളിൽ തത്സമയ പണമിടപാടുകൾ (ക്യാഷ് പേയ്മെന്റ്) പൂർണ്ണമായും അവസാനിപ്പിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്കാരം അനുസരിച്ച് ഡിജിറ്റൽ അല്ലെങ്കിൽ കാർഡ് രീതികൾ ഉപയോഗിച്ച് മാത്രമേ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് അടയ്ക്കാൻ സാധിക്കൂ.
യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനും ബസ് സർവീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ചില്ലറ പണം കൈയിൽ കരുതേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലൂടെ യാത്രക്കാർക്ക് യാതൊരു തടസ്സവുമില്ലാതെ, സമയബന്ധിതമായി യാത്ര ചെയ്യാനാകും. രാജ്യത്ത് പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മ്വാസലാത്ത് അധികൃതർ ഈ തീരുമാനം കൈക്കൊണ്ടത്.
ഓഗസ്റ്റ് ഒന്ന് മുതൽ മ്വാസലാത്ത് ബസുകളിൽ യാത്ര ചെയ്യുന്നവർ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് ആപ്പുകളോ, ഡെബിറ്റ്/ക്രഡിറ്റ് കാർഡുകളോ കൈയിൽ കരുതണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: Oman is moving towards a fully digital public transport payment system by discontinuing cash ticket payments on buses from August 1. Passengers will need to use digital payment methods for bus travel as part of the country’s smart transport initiatives.