ഇന്ത്യൻ വിദേശകാര്യ മന്തസ്റ്റി ഡോ. എസ് ജയശങ്കർ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ എത്തും.ജൂലൈ 9, 10 തീയതികളിൽ ആണ് ജയശങ്കറിൻ്റെ ഒമാൻ സന്ദർശനം. ഇന്ത്യ-ഒമാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, ഊർജം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഔദ്യോഗിക ചർച്ചകളായിരിക്കും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യ–ഒമാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നയതന്ത്ര ചർച്ചകളുടെ ഭാഗമായി നടത്തുന്ന ഈ സന്ദർശനംഇന്ത്യയുടെ പശ്ചിമേഷ്യൻ നയതന്ത്രത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ന്യൂയോർക്കിലും ബെൽജിയത്തിലെ ബ്രസ്സൽസിലും നടക്കുന്ന പ്രധാന നയതന്ത്ര പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
ജയശങ്കർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തുന്ന മൂന്നാമത്തെ ഒമാൻ സന്ദർശനം ആണിത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരവും തന്ത്രപ്രധാനവുമായ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുകയെന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഒമാനിലെ ഉന്നത ഭരണ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും . വ്യാപാരം, നിക്ഷേപം, ഊർജം , സമുദ്ര സുരക്ഷ, പ്രതിരോധം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ആരോഗ്യം, ലോജിസ്റ്റിക്സ്, തുറമുഖ വികസനം എന്നിവ ഉൾപ്പെടെയുള്ള നിരവധി മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടത്തും. എട്ടുലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
Content Highlight: Indian External Affairs Minister Dr S Jaishankar arrives in Oman for a two-day official visit aimed at strengthening bilateral ties and cooperation between the two countries