ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിൽ തീപിടിച്ച സംഭവം; രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് അധികൃതർ

ബന്ധപ്പെട്ട അധികാരികളുമായി രക്ഷാദൗത്യ ശ്രമങ്ങൾ നടത്തിവരികയാണെന്നും ദൗത്യസംഘം അറിയിച്ചു

ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുമായി പോയ കപ്പലിൽ തീ പടർന്ന സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി. കപ്പലിലുള്ളവരുടെ സുരക്ഷയും രക്ഷാപ്രവർത്തനവും ഉറപ്പാക്കാൻ ഒമാനി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപം 24 ഇന്ത്യൻ നാവികരുമായി പോയ MT marivex എന്ന വാണിജ്യ ചരക്ക് കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബന്ധപ്പെട്ട അധികാരികളുമായി രക്ഷാദൗത്യ ശ്രമങ്ങൾ നടത്തിവരികയാണെന്നും ദൗത്യസംഘം അറിയിച്ചു.‌

ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ അടിയന്തര സഹായം ആവശ്യപ്പെട്ടതായും ക്രൂ അംഗങ്ങൾ ദുരിതത്തിലാണെന്നും ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടെയുള്ള ഇന്ത്യൻ അധികാരികളിൽ നിന്ന് അടിയന്തര ഇടപെടൽ തേടുന്നുവെന്നും പറഞ്ഞു. 24 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിന്റെ കാരണം അന്വേഷിക്കാൻ ഒമാൻ അധികാരികളുമായി ശ്രമങ്ങൾ നടത്തിവരികയാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Content Highlights: A fire has been reported onboard an Indian vessel off the coast of Oman. Authorities have launched rescue and emergency response operations, with efforts ongoing to ensure the safety of the crew and control the situation.

To advertise here,contact us