ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക കരാർ; സെമിനാർ സംഘടിപ്പിച്ച് മസ്കറ്റിലെ ഇന്ത്യൻ കൺസൾട്ടൻസി

ഭക്ഷ്യവസ്തുക്കള്‍, റീട്ടെയില്‍, ജ്വല്ലറി, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, ഹെല്‍ത്ത് കെയര്‍, ലോജിസ്റ്റിക്സ്, സര്‍വീസസ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.

ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മസ്‌കറ്റിലെ ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍സി സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, താരിഫ് ആനുകൂല്യങ്ങള്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍, മേഖല തിരിച്ചുള്ള അവസരങ്ങള്‍, വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള കരാറിന്റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ച ചെയ്തു.

വിവിധ ഉത്പ്പന്നങ്ങളുടെ നികുതികള്‍ കുറയുന്നതിലൂടെയും കസ്റ്റംസ് നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഇന്ത്യക്കും ഒമാനും ഇടയിലുള്ള ചരക്കുകളുടെ സുഗമമായ നീക്കത്തെ സെപ കരാര്‍ എങ്ങനെ പിന്തുണയ്ക്കുമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കള്‍, റീട്ടെയില്‍, ജ്വല്ലറി, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, ഹെല്‍ത്ത് കെയര്‍, ലോജിസ്റ്റിക്സ്, സര്‍വീസസ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.

കരാറിന്റെ ആനുകൂല്യം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ അവരുടെ ഉത്പ്പന്നങ്ങള്‍ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കസ്റ്റംസ് പരിശോധനയ്ക്കായി കൃത്യമായ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: A seminar on the proposed India-Oman Comprehensive Economic Agreement was organized in Muscat by the Indian consultancy. The event focused on strengthening bilateral trade, investment opportunities, and economic cooperation between India and Oman.

To advertise here,contact us