മസ്കത്ത്: ഒമാനില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു. റുസ്താഖ് വിലായത്തിലെ അല്‍ ഹൈമലി മേഖലയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴ് കുട്ടികളായിരുന്നു അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി ഒമാന്‍ പൊലീസ് അറിയിച്ചു.
Content Highlights- A building collapse in Oman has led to the death of four children. Rescue teams responded to the incident, and authorities have begun an investigation into the cause.