ഹൃദയസ്തംഭനം; പ്രവാസി മലയാളി കുവെെറ്റിൽ നിര്യാതനായി

കുവെെറ്റിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശി അപ്പുക്കുട്ടൻ നാണു

ഹൃദയസ്തംഭനം മൂലം പ്രവാസി മലയാളി കുവെെറ്റിൽ നിര്യാതനായി. ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് ഒരാഴ്ചയായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവെെറ്റിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനാണ് അദ്ദേഹം. ഭാര്യ സു​ഗതകുമാരി. മകൾ അർച്ചന. മരുമകൻ നന്ദുകുമാർ.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഒഐസിസി കുവെെറ്റ് കെയർ ടീമിന്റെ നേതൃത്വത്തിൽ ആണ് നടപടിക്രമങ്ങൾ നടന്നുവരുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വെെകുന്നേരം ആറിന് കുവെെറ്റ് എയർവേയ്സ് വിമാനത്തിൽ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോകും.

Content Highlights: Malayali expatriate from Kerala has passed away in Kuwait following cardiac arrest.

To advertise here,contact us