കുവൈറ്റില്‍ നിലവിലെ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നേരിട്ടുള്ള അധ്യയനത്തിലേക്ക് മാറുന്നതിനെക്കുറിച്ചോ നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറുച്ചോ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അധ്യയന വര്‍ഷം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് മന്ത്രാലയം നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
Content Highlights: Kuwait authorities deny rumors about changes in the education system and urge parents and students to trust only official announcements.