ഇറാൻ ആക്രമണത്തിൽ കുവൈറ്റിൽ റേഡിയേഷൻ ചോർച്ചയെന്ന വാർത്ത; അടിസ്ഥാന രഹിതമെന്ന് അധികൃതർ

അന്തരീക്ഷത്തിലെയും സമുദ്രജലത്തിലെയും റേഡിയേഷന്‍ അളവ് സാധാരണ നിലയിലെന്ന് അധികൃതർ

ഇറാന്‍ ആക്രമണത്തിന് പിന്നാലെ കുവൈറ്റില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്. രാജ്യത്ത് നിലവില്‍ യാതൊരുവിധ റേഡിയേഷന്‍ ഭീഷണിയുമില്ലെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അന്തരീക്ഷത്തിലെയും സമുദ്രജലത്തിലെയും റേഡിയേഷന്‍ അളവ് സാധാരണ നിലയിലാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് റേഡിയേഷന്‍ അളവ് 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ക്ക് മാത്രം ആശ്രയിക്കണമെന്നും നാഷണല്‍ ഗാര്‍ഡ് വക്താവ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Kuwait authorities dismiss reports of a radiation leak following an alleged Iran attack, calling the claims baseless amid rising regional tensions.

To advertise here,contact us