കുവൈത്തിലെ താമസ മേഖലകളിലെ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു

നിയമ ലംഘനങ്ങള്‍ തടയുന്നതിനും താമസമേഖകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

കുവൈത്തിലെ താമസ മേഖലകളിലെ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. മലയാളികള്‍ ഏറെയുള്ള ജലീബ് അല്‍-ഷൂയൂഖ് മേഖലയിലെ 10 കെട്ടിടങ്ങള്‍ കൂടി പൊളിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

പൊതുമരാമത്ത് മന്ത്രാലയം നടത്തിയ പരിശോധനയില്‍ കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇതിന് പുറമെ പല കെട്ടിടങ്ങളും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ തടയുന്നതിനുംതാമസമേഖകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.

Content Highlights: Kuwait authorities have stepped up demolition activities, removing more buildings in residential areas. The action is part of ongoing enforcement measures against violations of building regulations and land-use norms. Officials said the drive aims to ensure safety, proper urban planning, and compliance with laws, with inspections and removals expected to continue in the coming days.

To advertise here,contact us