കുവൈത്തില് കാലി വളര്ത്തലിനായി അനുവദിച്ച സ്ഥലത്ത് നിയമവിരുദ്ധമായി പ്രവര്ത്തിപ്പിച്ചിരുന്ന റെസ്റ്റോറന്റ് അധികൃതര് അടച്ചുപൂട്ടി. കൃഷി, മത്സ്യവിഭവ വകുപ്പ് ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. മൃഗസംരക്ഷണത്തിനും കാലിവളര്ത്തലിനുമായി സര്ക്കാര് അനുവദിച്ചു നല്കുന്ന പ്ലോട്ടുകള് ദുരുപയോഗം ചെയ്യുന്നത് തടയാന് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് രഹസ്യ ഹോട്ടല് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പെട്ടത്.
സ്ഥലം അനുവദിക്കുമ്പോള് നല്കുന്ന നിബന്ധനകള് പൂര്ണ്ണമായും ലംഘിച്ചുകൊണ്ടാണ് ഇവിടെ റെസ്റ്റോറന്റ് പ്രവര്ത്തിപ്പിച്ചിരുന്നതെന്ന് പരിശോധനയില് വ്യക്തമായി. ഹോട്ടല് അടച്ചുപൂട്ടിയതിന് പിന്നാലെ ഉടമക്ക് എതിരായ നിയമ നപടിയും ആരംഭിച്ചതായി അധികൃതര് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള് തുടരുമെന്നും അധികൃതര് വ്യക്തമാക്കി.
Content Highlights: Kuwait authorities have initiated action after discovering an illegal restaurant functioning on land designated for cattle farming. Officials said the land was misused in violation of regulations. The establishment has been shut down, and further legal steps are being taken as part of efforts to enforce land-use laws and prevent unauthorized commercial activities.