ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന പനാമ പതാകയിലുള്ള വാണിജ്യ കപ്പൽ MT On Peace ന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലിൽ ഒരു പ്രൊജക്ടൈൽ പതിച്ചതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യൻ പൗരന്മാരാണ്. ആക്രമണത്തിൽ പരിക്കേറ്റ 12 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പരിക്കേറ്റ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഒമാനിലെ ഖസബിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റ നാവികരെ രക്ഷപ്പെടുത്തിയതിനും ചികിത്സ ഉറപ്പാക്കിയതിന് ഇന്ത്യ ഒമാൻ അധികൃതരോട് നന്ദി അറിയിച്ചു.
പ്രദേശത്ത് കപ്പലുകൾക്ക് നേരെ തുടരുന്ന ആക്രമണങ്ങൾ ഇന്ത്യയ്ക്ക് "ഗൗരവമായ ആശങ്ക (deep concern)" സൃഷ്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പലുകൾ, നാവികർ, സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള നാവിഗേഷനും വ്യാപാര ഗതാഗതവും എത്രയും വേഗം സാധാരണ നിലയിലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Content Highlights: India condemned the incident involving Panama flagged commercial vessel MT On Peace off Oman after 12 crew members, including 11 Indians, were injured.