ഗള്‍ഫ് മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ കടല്‍ കടന്ന് ടണ്‍ കണക്കിന് പച്ചക്കറികള്‍

വരും ദിവസങ്ങളില്‍ കയറ്റുമതി ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

കേരളത്തിന്റെ ദേശീയ ഉത്സവമാണല്ലോ ഓണം. അതുകൊണ്ടുതന്നെ മലയാളി എവിടെയായിരുന്നാലും അത് ആഘോഷിക്കുകയും ചെയ്യും. ഗള്‍ഫ് മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ടണ്‍ കണക്കിന് പച്ചക്കറികളാണ് കടല്‍ കടക്കുന്നത്. കൊച്ചിയില്‍ നിന്ന് 250 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് കഴിഞ്ഞ ദിവസം കയറ്റുമതി ചെയ്തത്. വരും ദിവസങ്ങളില്‍ കയറ്റുമതി ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ 260 ടണ്ണും, ഇന്നും നാളേയുമായി 300 ടണ്‍ വീതവും 23 ന് 200 ടണ്ണും അയയ്ക്കാനാകുമെന്നാണ് സിയാന്‍ അധികൃതരുടെ പ്രതീക്ഷ. നാഷണല്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എന്നിവയുടെ ചരക്കു വിമാനങ്ങളും ഇതിനായി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഉപ്പേരികള്‍, പച്ചക്കറികള്‍, പായസ വിഭവങ്ങള്‍ തുങ്ങിയവയും ഓണത്തപ്പനുമെല്ലാം നേരത്തെ അയച്ചു കഴിഞ്ഞിട്ടുണ്ട്. പെട്ടന്ന് കേടാകാത്ത മത്തന്‍, ചേന, കുമ്പളം, വെള്ളരി, ഏത്തക്ക തുടങ്ങിയവ കപ്പലിലും അയയ്ക്കും. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്നത് മൂലം നാല് മാസം മുമ്പ് തന്നെ കപ്പലില്‍ അയച്ച വസ്തുക്കള്‍ പോലും ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ ചരക്കുകള്‍ അയയ്ക്കുന്നതിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തിരിച്ചടിയായിട്ടുമുണ്ട്. 20 മുതല്‍ 40 ശതമാനം വരെ പല വിമാനക്കമ്പനികളും കാര്‍ഗോ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

Content Highlight: Large quantities of fresh vegetables have been shipped from India to Gulf countries to meet increased demand ahead of Onam celebrations among Malayali expatriates.

To advertise here,contact us