നാട്ടിലേക്ക് മടങ്ങുന്ന ഫാദര്‍ ജേക്കബ് തോമസിന് യത്രയയപ്പ് നല്‍കി

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ചെയ്തു തന്ന കരുതലിന് അദ്ദേഹം നന്ദി അര്‍പ്പിക്കുകയും ചെയ്തു

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡൻ്റുമായ റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കലിന് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഇടവക സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍. ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് സെക്രട്ടറി മാക്സ് മാത്യൂസ് സ്വാഗതം പറഞ്ഞു. കത്തീഡ്രല്‍ ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി കുരുവിള പാപ്പി, ജിനു ചെറിയാന്‍, സിമി മേരി ബേബി, ബോണി മുളപ്പാം പള്ളില്‍, അന്നമ്മ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അലീന റിജിന്‍, ജെറിന്‍ ജോര്‍ജ്ജ്, റിയ ജെയ്സ്, ജെറിന്‍ രാജ് സാം എന്നിവരുടെ ഗാനങ്ങള്‍ പ്രോഗ്രാമിന് മികവേറി. ജേക്കബ് അച്ചന് പ്രസ്ഥാനത്തിന്റെ ഉപഹാരം നല്‍കുകയും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ചെയ്തു തന്ന കരുതലിന് അദ്ദേഹം നന്ദി അര്‍പ്പിക്കുകയും ചെയ്തു. പ്രോഗ്രാമിന്റെ കോടിനേറ്റര്‍ ജസ്റ്റിന്‍ മാത്യൂ വര്‍ക്കി വന്നുചേര്‍ന്ന ഏവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.

Content Highlights: A farewell was organized for Father Jacob Thomas as he prepares to return to his hometown. Well-wishers and community members appreciated his service and wished him well for the future.

To advertise here,contact us