ബഹ്റൈനിലെ നുവൈദാത്ത് മേഖലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് നാലായിരം ദീനാറിലധികം വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ നാല് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് പിടികൂടി. 44നും 52നും ഇടയിൽ പ്രായമുള്ളവരാണ് കുറ്റകൃത്യത്തിൽ പിടിയിലായവരെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മോഷ്ടിച്ച സാധനങ്ങൾ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. കൃത്യത്തെ പറ്റി പരാതി ലഭിച്ച ഉടൻ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ തെളിവെടുപ്പിലൂടെയും അന്വേഷണത്തിലൂടെയുമാണ് പ്രതികളെ പിടി കൂടിയത്.
Content Highlights: Four people were arrested in Bahrain after a theft at a commercial establishment, with police launching legal action and further investigation.