അനധികൃത സാമ്പത്തിക ഇടപാടുകള്‍ തടയുക ലക്ഷ്യം; കടുത്ത ശിക്ഷ ഒരുക്കാൻ ബഹ്റൈൻ

സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സില്ലാതെ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതും സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങുന്നതും ശിക്ഷാര്‍ഹമാണെന്നും കരട് നിയമം വ്യക്തമാക്കുന്നു.

അനധികൃത സാമ്പത്തിക ഇടപാടുകള്‍ തടയാന്‍ കടുത്ത ശിക്ഷാ നടപടികളുമായി ബഹ്റൈന്‍ ഭരണകൂടം. ‌ധനവിനിയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ കരട് നിയമം ഞായറാഴ്ച ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്ക് ഒരു ദശലക്ഷം ബഹ്റൈന്‍ ദിനാര്‍ വരെ പിഴയോ തടവോ ശിക്ഷയായി ലഭിക്കാവുന്ന നിര്‍ദ്ദേശങ്ങളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സില്ലാതെ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതും സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങുന്നതും ശിക്ഷാര്‍ഹമാണെന്നും കരട് നിയമം വ്യക്തമാക്കുന്നു. ലൈസന്‍സില്ലാത്ത വ്യക്തികളോ സ്ഥാപനങ്ങളോ സാമ്പത്തിക സേവനങ്ങളില്‍ നിക്ഷേപം നടത്തുന്നതോ മാര്‍ക്കറ്റിങ് നടത്തുന്നതോ തടയാന്‍ സെന്‍ട്രല്‍ ബാങ്കിന് കൂടുതല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉണ്ട്.

Content Highlights: Bahrain is preparing to enforce strict penalties to curb illegal financial transactions and strengthen financial security

To advertise here,contact us