വിനോദ സ‍‍ഞ്ചാര മേഖലയിൽ കഴിഞ്ഞ വർഷം ഉണ്ടായത് റെക്കോർഡ് നേട്ടം; ടൂറിസം വികസനം ലക്ഷ്യമെന്ന് ബഹ്റൈൻ

2025ൽ മാത്രം 15 ദശലക്ഷത്തിലധികം സന്ദർശകർ രാജ്യം സന്ദർശിച്ചതായി ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു

വിനോദസഞ്ചാര മേഖലയിൽ ബഹ്‌റൈൻ 2025ൽ റെക്കോഡ് നേട്ടം കൈവരിച്ചതായി ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി. കൂടുതൽ വിദേശ നിക്ഷേപവും വലിയ മേളകളും വരും മാസങ്ങളിൽ ബഹ്റൈൻ ലക്ഷ്യമിടുന്നുണ്ടെന്നും ടൂറിസം അധികൃതർ വ്യക്തമാക്കി. വിനോദം, സംസ്കാരം, കായികം എന്നീ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച ആഗോള ശ്രദ്ധയുടെ പ്രതിഫലനമാണ് ഈ നേട്ടമായി ആണ് ഇതിനെ കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

2025ൽ മാത്രം 15 ദശലക്ഷത്തിലധികം സന്ദർശകർ രാജ്യം സന്ദർശിച്ചതായി ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. വൈവിധ്യമാർന്ന വിവിധ പരിപാടികളാണ് ഇത്രയധികം സന്ദർശകരെ ബഹ്റൈനിലേക്ക് ആകർഷിക്കാൻ കരണമായതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ യൂത്ത് ഗെയിംസ്, എവിസി മെൻസ് വോളിബാൾ നാഷൻസ് കപ്പ് തുടങ്ങിയ അന്താരാഷ്ട കായിക മത്സരങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം സന്ദർശകർ എത്തിയിരുന്നു.

ലോക ടൂറിസം ദിനം, ഓട്ടം ഫെയർ തുടങ്ങിയ പരിപാടികൾ പ്രാദേശികവും അന്തർദേശീയവുമായ വിനോദസഞ്ചാരികളെ ബഹ്റൈനിലേക്ക് ആകർഷിച്ചു. എഡ് ഷീരൻ, മെറ്റലിക്ക, പിറ്റ്ബുൾ, ദ സ്മാഷിങ് പംപ്കിൻസ് തുടങ്ങിയ ലോകപ്രശസ്തരായ ഗായകരുടെയും ബാൻഡുകളുടെയും സംഗീത പരിപാടികൾ 2025ൽ ബഹ്റൈനെ ലോക സംഗീത ഭൂപടത്തിൽ പുതിയ അധ്യായം രേഖപ്പെടുത്തി. ടൂറിസം മേഖലയിലെ വളർച്ച ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ വ്യാപാരം, ഡൈനിങ്, ലോജിസ്റ്റിക്സ് എന്നീ മേഖലകൾക്ക് വലിയ ഉണർവ് സൃഷ്ടിച്ചു.

പുതിയ വിമാനത്താവളം, മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങൾ, മികച്ച ഹോട്ടൽ ശൃംഖലകൾ എന്നിവ സന്ദർശകർക്ക് സുഗമമായ അനുഭവം സൃഷ്ടിച്ചതായും ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി വ്യക്തമാക്കി. സന്ദർശകരുടെ താമസ കാലാവധി വർധിപ്പിക്കുന്നതിനും ബഹ്റൈനെ ഒരു പ്രധാന ടൂറിസം പോയിന്റ് ആയി നിലനിർത്താൻ സ്വകാര്യ മേഖലയുമായുള്ള സഹകരണം തുടരുമെന്ന് ടൂറിസം വിഭാഗം വ്യക്തമാക്കി. കൂടുതൽ വിദേശ നിക്ഷേപവും വലിയ മേളകളും വരും ദിവസങ്ങളിൽ ബഹ്റൈൻ ലക്ഷ്യമിടുന്നുണ്ടെന്നും ടുറിസം അധികൃതർ വ്യക്തമാക്കി.

Content Highlights: Bahrain has reported record gains in the tourism sector during the previous year. Authorities stated that the strong performance reflects growing visitor interest and emphasized that tourism development continues to be a major focus, with plans aimed at strengthening the sector and supporting long-term economic growth.

To advertise here,contact us