13 വര്‍ഷം മുമ്പേ അനിരുദ്ധിന്റെ വധു ആരായിരിക്കുമെന്ന് പ്രവചിച്ചിരുന്നു; വൈറലായി വീഡിയോ

പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

13 വര്‍ഷം മുമ്പേ  അനിരുദ്ധിന്റെ വധു ആരായിരിക്കുമെന്ന് പ്രവചിച്ചിരുന്നു; വൈറലായി വീഡിയോ
dot image

തെന്നിന്ത്യയിലാകെ ചര്‍ച്ചയായിരിക്കുകയാണ് സംഗീത സംവിധായകന്‍ അനിരുദ്ധിന്റെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍. ഇരു കൂട്ടരും പ്രമുഖരെയടക്കം കല്ല്യാണത്തിന് ക്ഷണിച്ചതുമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ അനിരുദ്ധിന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അനിരുദ്ധിന്റെ ഭാവി വധു ആരായിരിക്കും എന്ന് പ്രവചിക്കുന്ന അഭിമുഖത്തിലെ ഭാഗമാണ് വൈറലാകുന്നത്. നടി നമിതയ്ക്കൊപ്പമാണ് അനിരുദ്ധ് അഭിമുഖത്തിനെത്തിയത്. ടാരോ കാര്‍ഡുകളിലൂടെയാണ് അനിരുദ്ധിന്റെ ഭാവി പ്രവചിക്കുന്നത്. അനിരുദ്ധിന്റെ വിവാഹം എപ്പോഴായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ടാരോ കാര്‍ഡുകളിലൂടെ.

അച്ഛന്‍ സമ്മതിക്കുന്ന പെണ്‍കുട്ടിയെയാകും അനിരുദ്ധ് വിവാഹം കഴിക്കുകയെന്നതായിരുന്നു ആദ്യ പ്രവചനം. അനിരുദ്ധിന്റേത് പ്രണയ വിവാഹമായിരിക്കും എന്നതായിരുന്നു രണ്ടാമത്തെ പ്രവചനം.

പിന്നാലെ വധു ഏത് മേഖലയില്‍ നിന്നുമായിരിക്കുമെന്ന് ചോദിക്കുമ്പോള്‍ സിനിമയില്‍ നിന്നായിരിക്കില്ലെന്നും ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റിങ് മേഖലയില്‍ നിന്നുമാകുമെന്നാണ് യുവതി പ്രവചിക്കുന്നത്. 13 വര്‍ഷം പഴക്കമുള്ള ഈ വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അന്ന് പ്രവചിച്ചത് പോലെ തന്നെ ഇന്ന് അനിരുദ്ധ് വിവാഹം കഴിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 21 നാണ് അനിരുദ്ധിന്റേയും കാവ്യ മാരന്റേയും വിവാഹം. ചെന്നൈയില്‍ വച്ചായിരിക്കും വിവാഹം നടക്കുക. തമിഴ്നാട് മുഖ്യമന്ത്രി വിജയ് അടക്കമുള്ള വിവാഹത്തിനെത്തും. വിജയ്യെ ക്ഷണിക്കാനെത്തിയ അനിരുദ്ധിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Content Highlights: A video predicting who Anirudh’s bride might be has gone viral. It is a clip from an old interview that is now circulating on social media.

dot image
To advertise here,contact us
dot image