'സിഗരറ്റ് വലിച്ച് പുക രജിനി സാറിന്റെ മുഖത്തേക്ക് ഊതണമെന്ന് പറഞ്ഞപ്പോള്‍ വിദ്യാ മാമിന് ടെൻഷനായി'; നെൽസൺ

ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങിയ ജയിലർ 2 ബുക്കിംഗ് നിമിഷങ്ങൾകൊണ്ടാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. ഒരു മണിക്കൂറിൽ 30,000ലധികം ടിക്കറ്റുകളാണ് വിറ്റ് പോയത്

ജയിലർ 2വിൽ അഭിനയിക്കാൻ എത്തിയ വിദ്യാ ബാലന് ഉണ്ടായ ഷൂട്ടിംഗ് തമാശകളെക്കുറിച്ച് നെൽസൺ. രജിനി സാറിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന ക്യാരക്ടറാണ് വിദ്യയുടേതെന്നും സിഗരറ്റ് വലിച്ച് അതിന്റെ പുക രജിനി സാറിന്റെ മുഖത്തേക്ക് ഊതാൻ പറഞ്ഞപ്പോൾ ടെൻഷനായെന്നും നെൽസൺ പറഞ്ഞു. ജയിലർ 2 പ്രൊമോഷൻ പരിപാടിക്കിടെയാണ് നെൽസൺ ഇക്കാര്യം പറഞ്ഞത്.

‘വിദ്യാ മാമിന്റെ ട്രെയ്‌ലറില്‍ കാണിച്ച ആ സീനാണ് ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യേണ്ടത്. രജിനി സാറിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന പവര്‍ഫുള്‍ ക്യാരക്ടറാണ് അവരുടേത്. പക്ഷേ, അത്രയും സ്‌ട്രോങ്ങായിട്ടുള്ള ക്യാരക്ടര്‍ ചെയ്യാന്‍ മാമിന് പേടിയാണെന്ന് പറഞ്ഞു. സിഗരറ്റ് വലിച്ച് അതിന്റെ പുക രജിനി സാറിന്റെ മുഖത്തേക്ക് ഊതണമെന്ന് പറഞ്ഞപ്പോള്‍ മാമിന്റെ ടെന്‍ഷന്‍ ഇരട്ടിയായി'.

'ടേക്ക് എടുക്കുമ്പോള്‍ ഞാന്‍ മോണിറ്ററിലേക്ക് നോക്കി. മാമാണെങ്കില്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുപോലെ സിഗരറ്റ് കൈയിലിട്ട് വിറപ്പിക്കുകയാണ്. ഇത് ശരിയാകില്ലെന്ന് ആ സമയത്ത് ഞാന്‍ ചിന്തിച്ചു. മൂന്നാമത്തെയോ മറ്റോ ടേക്കിലാണ് അത് ഓക്കെയായത്. ഇപ്പോള്‍ നോക്കിയാലും മാമിന്റെ കണ്ണില്‍ ചെറിയ ടെന്‍ഷന്‍ കാണാന്‍ സാധിക്കും', നെല്‍സണ്‍ പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങിയ ജയിലർ 2 ബുക്കിംഗ് നിമിഷങ്ങൾകൊണ്ടാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. ഒരു മണിക്കൂറിൽ 30,000ലധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. ആദ്യ ദിനം തന്നെ ഒരു മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രം നേടുക എന്നതിൽ സംശയമില്ല. 2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്തും.

ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി സൂപ്പർതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നതിനാൽ ജയിലർ 2വിന് അമിത പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്. മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കി ഷെറോഫ് അതിഥി വേഷത്തിൽ ഹൃതിക് റോഷൻ വരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മലയാള നടന്മാരായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടർ വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Content Highlights: Nelson talks about a shooting fun moment with vidya balan and rajinikanth

To advertise here,contact us