പ്രേക്ഷകരുടെ കൈയടി നേടി 'ദി തേര്‍ഡ് മര്‍ഡര്‍'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

സുനില്‍ ഇബ്രാഹിം ആണ് ചിത്രത്തിന്റെ സംവിധായകന്‍

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ദി തേര്‍ഡ് മര്‍ഡര്‍. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിന് പ്രമുഖ കേന്ദ്രങ്ങളില്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് എല്ലാ ദിവസവും ലഭിക്കുന്നത്. സ്ലോ പേസില്‍ തുടങ്ങി തുടര്‍ന്നുള്ള രംഗങ്ങളില്‍ പ്രേക്ഷകരില്‍ ആകാംഷയും ഉദ്വേഗവും ഉണര്‍ത്തുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കുന്നത്. റോയ്, അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഓരോ അഭിനേതാവും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വര്‍ണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ദി തേര്‍ഡ് മര്‍ഡറിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍: വി. സാജന്‍, കഥ: എം. എസ്. ഫൈസല്‍ ഖാന്‍,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനര്‍: ഷിജു തമീന്‍സ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്:അരുണ്‍ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്:എം. ആര്‍. വിബിന്‍, ഷമീര്‍ എസ്,പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: ജിന്‍സ് ഭാസ്‌കര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍: എം. ബാവ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍,സൗണ്ട് ഡിസൈന്‍: എ. ബി. ജുബിന്‍, സൗണ്ട് മിക്‌സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്, ഡി ഐ. പ്രൊഡ്യൂസര്‍: രമേഷ് സി. പി,വി.എഫ്.എക്‌സ്: ഐ. വി. എഫ്.എക്‌സ്, കൊച്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്:പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റില്‍സ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണല്‍മീഡിയ, ദുബായ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Content Highlights: 'The Third Murder' has won audience acclaim and is entering a successful second week. The film is directed by Sunil Ibrahim.

To advertise here,contact us