അകാലത്തില്‍ വിട്ടു പിരിഞ്ഞ നടി സില്‍ക്ക് സ്മിതയുമായി തനിക്ക് നല്ല സൗഹൃദം ഉണ്ടായിരിന്നുവെന്ന് നടി ഉര്‍വശി. തനിക്കൊരു മൂത്ത സഹോദരിയെ പോലെയാണ് സില്‍ക്ക് സ്മിതയെന്നും ഉര്‍വശി പറയുന്നു. ന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
'സില്‍ക്ക് സ്മിത എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സ്മിത എന്ന് പറയുന്നത് എന്റെയൊരു മൂത്ത സഹോദരിയെപ്പോലെയാണ്. സ്മിത ആരോടും സംസാരിക്കാറില്ല. ദൂരെ മാറി ഒറ്റയ്ക്ക് ഇരിക്കും. കാരണം, അന്ന് ഗ്ലാമറസ് ചെയ്യുന്ന നടിമാര്‍ എന്ന രീതിയില്‍ കാറ്റഗറൈസ് ചെയ്യുമായിരുന്നു. ഇവര്‍ വരുമ്പോള്‍ ഇവരെ നോക്കുന്നത് മറ്റൊരു കണ്ണോട് കൂടിയാണ്. ഇവരുടെ കോസ്റ്റ്യൂംസും അത്തരത്തിലുള്ളതായിരിക്കും.
ഞാന്‍ കണ്ടതില്‍ ഏറ്റവും കോസ്റ്റ്യൂം സെന്സുള്ള, ഇത്രയും സിനിമയില്‍ ഞാന്‍ കണ്ടതില്‍ സ്മിതയുടെ അത്രയും കോസ്റ്റ്യൂം സെന്സുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. കളര്‍ സെന്‍സ്, മേക്കപ്പ് സെന്‍സ്. അന്ന് ഓവര്‍ മേക്കപ്പ് ഉള്ളൊരു സമയമാണ്. പലരും, പ്രത്യേകിച്ച് ഗ്ലാമര്‍ ഡാന്‍സ് ചെയ്യുന്നവരൊക്കെ കണ്ണിന് മുകളില്‍ മിനുക്ക് പണികളൊക്കെ ചെയ്യും.
എന്ത് വേണമെങ്കിലും അവര്‍ക്ക് ചെയ്യാമല്ലോ. എന്ത് കോസ്റ്റ്യൂമും സ്മിതയിട്ടാല് നമുക്ക് വള്‍ഗറായി തോന്നില്ല, എന്ത് കോസ്റ്റ്യൂമും ഇടാന്‍ പറ്റും. എന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു സ്മിതയ്ക്ക്. ഞാനൊരു പടം കോസ്റ്റ്യൂം ചെയ്ത് തരാം, എന്ത് രസമാ ഉര്‍വശി. ഉര്‍വശിയുടെ നല്ല ഫിസിക്ക് അല്ലേ എന്നൊക്കെ പറയും.
ഞാന്‍ അവര്‍ തരുന്ന എന്തും എടുത്തിടും. ഭയങ്കര ആഗ്രഹമായിരുന്നു അവസാനം വരെ. പക്ഷേ എനിക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് തരുമോ എന്ന് അവരോട് ചോദിക്കാന്‍ പേടിയായിരുന്നു. എനിക്ക് കോസ്റ്റ്യൂമറുണ്ട്, അന്ന് ഡിസൈനിങ് പരിപാടിയില്ലല്ലോ. ബോംബയില്‍ മാത്രം അപൂര്‍വമായിട്ടുണ്ട്. അങ്ങനെയൊക്കെ പറയുമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്'. - ഉര്‍വശി പറഞ്ഞു.
Content Highlights: Silk Smitha helped me a lot; she was like an elder sister"—Urvashi. Urvashi shares memories of actress Silk Smitha