വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

ഭാവന സ്റ്റുഡിയോസ് ആണ് ഗാനം പുറത്തിറക്കിയത് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 11ന്

പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിനു വേണ്ടി വേടന്‍ പാടിയ തീം സോങ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്നു. മൂര്‍ച്ചയേറിയ വരികളും ഈണവുമായി 'പുരട്ച്ചി ' സോങ് ആസ്വാദക മനസ്സുകളെ കീഴടക്കുന്നു.ഈ റാപ് സോങ്ങിന് വരികള്‍ എഴുതിയതും പാടിയതും വേടന്‍ തന്നെയാണ്. സംഗീതം ഒരുക്കിയത് മുജീബ് മജീദ്.

ഭാവന സ്റ്റുഡിയോസാണ് പാട്ട് പുറത്തിറക്കിയത്. ആദ്യമായാണ് തങ്ങളുടേതല്ലാത്ത പ്രൊഡക്ഷനിലുള്ള ഒരു സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു. സെപ്റ്റംബര്‍ 11ന് ചിത്രം തീയറ്റുകളില്‍ എത്തും. ഇന്‍വെസ്റ്റിഗേറ്റിവ് ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ '. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.

ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-മനോജ് കുമാര്‍ പി. ലൈന്‍ പ്രൊഡ്യൂസര്‍-ദീപക് രാജ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സനൂപ് ചങ്ങനാശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കടത്ത്. കലാസംവിധാനം മഹേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബേബി പണിക്കര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. ആക്ഷന്‍ - കലൈ കിംഗ്സണ്‍. വസ്ത്രാലങ്കാരം - സമീറ സനീഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി ആര്‍ - ടാഗ് 360 ഡിഗ്രി. സ്റ്റില്‍സ് റിഷാജ് മുഹമ്മദ്. പബ്ലിസിറ്റി ഡിസൈന്‍ റോസ്റ്റഡ് പേപ്പര്‍. കോട്ടയം, തൃശൂര്‍, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകള്‍.

Content Highlights: The 'Puratchi' theme song, sung by Vedan for the movie Prathama Drushtya Kuttakkar, has gone viral. The film is set to release on September 11.

To advertise here,contact us