വിസ്മയ മോഹൻലാലിന്റെ 'തുടക്കം' ഒടിടി റിലീസ് പ്രഖ്യാപിച്ചു, എവിടെ എപ്പോൾ കാണാം?

സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കത്തിന്റെ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു തുടക്കം. ജൂഡ് ആന്തണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമ തിയേറ്ററിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടക്കത്തിന്റെ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്.

ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. കൂടാതെ മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിസ്മയയുടെയും ആശിഷിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റിവ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: The OTT release of Vismaya Mohanlal’s ‘Thudakkam’ has been announced. The Malayalam film is set to make its digital premiere following its theatrical run, bringing the movie to a wider audience through an OTT platform.

To advertise here,contact us