ദുൽഖർ ചിത്രത്തിന് പ്രൊമോഷൻ, തമിഴ് സിനിമയ്ക്ക് ഇല്ല? വിമർശകർക്ക് മറുപടിയുമായി കയാദു ലോഹർ

തമിഴ് സിനിമയെ തഴഞ്ഞ് ദുൽഖർ ചിത്രത്തിനെത്തി; ഒടുവിൽ കാരണം വ്യക്തമാക്കി നടി കയാദു ലോഹർ

തമിഴ് ചിത്രം 'ഇമ്മോർട്ടലി'ന്റെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി നടി കയാദു ലോഹർ. ദുൽഖുർ സൽമാൻ ചിത്രമായ 'ഐ ആം ഗെയിമി'ന്റെ പ്രചാരണത്തിന് സമയം കണ്ടെത്തുകയും തമിഴ് സിനിമയെ അവഗണിക്കുകയും ചെയ്തുവെന്നായിരുന്നു താരം നേരിട്ട പ്രധാന ആരോപണം. എന്നാൽ, ഷെഡ്യൂളുകളിലെ തിടുക്കവും ഷൂട്ടിംഗ് തിരക്കുകളുമാണ് പ്രൊമോഷനിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതിന് പിന്നിലെന്ന് കയാദു വ്യക്തമാക്കി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാനായിട്ട് സൃഷ്ടിച്ച വിവാദമല്ല. ആളുകള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും എനിക്ക് അറിയില്ല. ഞാനും അധികം ശ്രദ്ധിക്കാന്‍ പോയിട്ടില്ല. ഐ ആം ഗെയിമിന്റെ പ്രൊമോഷന് വേണ്ടി ഒരു ദിവസം മാത്രമാണ് എനിക്ക് അവൈലബിള്‍ ആയിട്ട് ഉണ്ടായിരുന്നത്. ഇമ്മോര്‍ട്ടലിന്റെ ടീമിന് ആ ദിവസം അവൈലബിള്‍ ആയിരുന്നില്ല. അതിനാലാണ് ഞാന്‍ അന്ന് പ്രൊമോഷന് വേണ്ടി പോയത്.

“I dont have to explain it to anybody”!!!Kayadu on Skipping Promotion for #Immortal pic.twitter.com/f0PGc87GH2

അടുത്ത ദിവസം എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. ഷൂട്ടിങ് എങ്ങനെയാണെന്ന് അറിയാമല്ലോ. ഞാന്‍ മാത്രം എത്തിയാല്‍ മതിയാകില്ല. ഒരുപാട് കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ് ഉള്ളതിനാലാണ് എനിക്ക് പ്രൊമോഷന് പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ആര്‍ക്കും വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് തോന്നിയില്ല. ഞാന്‍ പങ്കെടുക്കാത്ത ഐ ആം ഗെയിം പ്രൊമോഷനുകളുമുണ്ട്. ഈ സിനിമ പ്രധാനപ്പെട്ടതാണ്, ആ സിനിമ പ്രധാനപ്പെട്ടതല്ല, അവള്‍ എന്തുകൊണ്ടാണ് വരാത്തത് എന്നൊക്കെ പറയുന്നവരുണ്ടാകാം. എനിക്കതെല്ലാം ശീലമായി. നിങ്ങള്‍ പറഞ്ഞോളൂ; കാളാട് പറഞ്ഞു.

'ഐ ആം ഗെയിം', 'ഇമ്മോർട്ടൽ' എന്നീ സിനിമകൾക്ക് ശേഷം ദക്ഷിണേന്ത്യൻ സിനിമാലോകത്ത് സജീവമാകാൻ ഒരുങ്ങി നടി കയാദു ലോഹർ. വൻകിട പ്രോജക്റ്റുകൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നാനി നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം 'ദ പാരഡൈസ്' ആണ് കയാദുവിന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകളിലൊന്ന്. കൂടാതെ തമിഴിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി 'മഞ്ചനത്തി', തമിഴ് സൂപ്പർ താരം സൂര്യയുടെ 48-ാമത് ചിത്രം ('സൂര്യ 48') എന്നിവയും അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.

Content Highlights:  Kayadu Lohar revealed the reason behind leaving a Tamil film commitment to participate in the promotions of Dulquer Salmaan’s movie. The actress clarified the circumstances and shared details about her decision during an interaction.

To advertise here,contact us