രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ഡീയസ് ഈറെ. ഹൊറര്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സാന്നിധ്യമറിയിച്ചിരുന്നു. 2025ല്‍ ഇറങ്ങിയ ചിത്രം താനിതു വരെ കണ്ടിട്ടില്ലെന്നാണ് താരം പറയുന്നത്. മനു എന്നറിയപ്പെടുന്ന ഫിലിപ്പ് സെബാസ്റ്റ്യന്‍ എന്ന കഥാപാത്രമായിരുന്നു ഷൈനിന്റേത്. മൂവി വേള്‍ഡ് മീഡിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ചിത്രം കാണാത്തതിന്റെ കാരണം താരം വ്യക്തമാക്കുന്നത്.
'ഞാന്‍ പ്രേത സിനിമകള്‍ കാണുന്നത് നിര്‍ത്തി. ചെറുപ്പത്തില്‍ കണ്ട പ്രേത സിനിമകളേയുള്ളൂ. 'മണിച്ചിത്രത്താഴ്' കഴിഞ്ഞിട്ട് പിന്നെ 'ആകാശഗംഗയാണ് ഞാന്‍ കണ്ടിട്ടുള്ളത്. പ്രേത പടങ്ങള്‍ കാണുമ്പോള്‍ എനിക്ക് പ്രശ്നമാണ്. പക്ഷെ അഭിനയിക്കുമ്പോള്‍ എനിക്ക് പ്രശ്നമില്ല.ഡീയസ് ഈറെ ഞാനിതുവരെ കണ്ടിട്ടില്ല. കാരണം കണ്ടിട്ട് ഞാന്‍ തന്നെ ഒറ്റയ്ക്ക് അനുഭവിക്കണ്ടേ.
'ഡീയസ് ഈറെ'യ്ക്ക് വേണ്ടി അവര്‍ എന്റെ ഫോട്ടോ എടുത്തു. പിന്നെ എന്റെ ശരീരം വച്ചിട്ട് മോള്‍ഡ് ഉണ്ടാക്കി. പടത്തിന്റെ ലൊക്കേഷനിലേക്ക് ഞാന്‍ പോയിട്ടില്ല. ഒന്നും ഷൂട്ട് ചെയ്തിട്ടുമില്ല. ഫോട്ടോ എടുത്തതും മോള്‍ഡ് ഉണ്ടാക്കിയതുമല്ലാതെ. പടത്തിന് നല്ല അഭിപ്രായം വന്നപ്പോള്‍ ഞാന്‍ രാഹുലിന്റെ അടുത്ത് പറഞ്ഞു, ഞാന്‍ പടം കാണാന്‍ വരില്ല. ഞാന്‍ പ്രേത പടങ്ങള്‍ കാണുന്നത് നിര്‍ത്തി എന്ന്.
കാണാന്‍ ഭയങ്കര ഇന്‍ട്രസ്റ്റ് ഒക്കെയാണ്. പണ്ട് ഈവില്‍ ഡെഡ് എന്നൊക്കെയുള്ള പടങ്ങള്‍ കണ്ടിട്ട് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കാരണം ഒറ്റയ്ക്ക് ആകുമ്പോള്‍ ഞാന്‍ തന്നെ ഇത് അനുഭവിക്കണം. ഈ പ്രേതം വരുന്നതും അവിടുന്ന് പേടിക്കുന്നതും ഓടുന്നതും ഒക്കെ ഞാന്‍ ഒറ്റയ്ക്ക് ആണേ.
വേറെ ഒരാളെ വിളിച്ച് കാണിക്കാനും പറ്റില്ല. ഒരാളും വിശ്വസിക്കത്തുമില്ല. ഇത്രയും പ്രായമായിട്ടും പ്രേതത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ എന്ന് നമ്മള് വിചാരിക്കും. ഇരുട്ടിനെ പേടിയാണോ എന്നൊക്കെ. ഇതെല്ലാം നമ്മുടെ ഉള്ളിലാണ് ഉണ്ടാകുന്നതും'. - ഷൈന്‍ പറഞ്ഞു.
Content Highlights: Shine Tom Chacko says he has not seen the film Dees Eere starring Pranav Mohanlal. Shine Tom Chacko also made his presence known in the horror thriller film.