മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സിനിമകൾ അല്ല മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്നതെങ്കിലും അവർ ശക്തമായി തിരിച്ചുവരുമെന്നാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്പൈഡർമാൻ ചിത്രം സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. ഇപ്പോഴിതാ സിനിമ ഇന്ത്യയിൽ ആദ്യ ദിനം മികച്ച ഓപ്പണിങ് നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സിനിമയുടെ റിലീസിന് മൂന്ന് ദിവസം ബാക്കി നിൽക്കെ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് 50 കോടി കടന്നെന്ന് ആണ് റിപ്പോർട്ടുകൾ. ഇതോടെ ഒരു ഹോളിവുഡ് സിനിമ ആദ്യ ദിനം അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടുന്ന രണ്ടാമത്തെ ഉയർന്ന കളക്ഷനായി ഇത് മാറി. അവഞ്ചേഴ്സ് എൻഡ് ഗെയിം ആണ് ഒന്നാം സ്ഥാനത്ത്. ചിത്രം ആഗോള റിലീസിനും ഒരു ദിവസം മുൻപ് ഇന്ത്യയിൽ പ്രദർശനത്തിന് എത്തും എന്ന് നിർമാതാക്കളായ സോണി പിക്ചേഴ്സ് നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയിൽ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. മാർവൽ സിനിമാറ്റിക് യൂണിേവഴ്സിലെ 38ാം സിനിമയും എംസിയു സ്പൈഡർമാൻ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. 2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. സ്ട്രെയിഞ്ചർ തിങ്സ് താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ALL-TIME No. 2 ADVANCE BOOKING for a Hollywood film in India! 🔥🔥🔥#SpiderManBrandNewDay has crossed ₹50+ Crores gross from advance bookings at the Indian box office 🔥4 more nights to go before release!In Kerala, after a dry spell following the major summer releases,… pic.twitter.com/UstCJsnzdM
ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം. ടോം ഹോളണ്ട്, സെൻഡായ, ജേക്കബ് ബതലൻ, ജോൺ ബേൺന്തൽ, മൈക്കൽ മാൻഡോ, മാർക്ക് റുഫല്ലോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇതിന് പുറമെ അവഞ്ചേഴ്സ് ഡൂംസ് ഡേയും മാർവെൽ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്. അവഞ്ചേഴ്സ് ഡൂംസ് ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി റോബർട്ട് ഡൗണി തിരിച്ചെത്തുന്നു എന്ന വാർത്ത അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒപ്പം ക്രിസ് ഇവൻസും മാർവെലിലേക്ക് തിരിച്ചെത്തുന്നു എന്നും വാർത്തകൾ വന്നിരുന്നു. ഇവരെക്കൂടാതെ പഴയതും പുതിയതുമായ നിരവധി കാസ്റ്റാണ് ഡൂംസ് ഡേയിലേക്ക് എത്തുന്നത്. ചിത്രം 2026 ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. 2D, 3D ഐമാക്സ് സ്ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും.
Content Highlights: The latest Spider-Man film has witnessed a massive surge in advance bookings, emerging as one of Marvel's strongest pre-release performers. With ticket sales continuing to rise, it now trails only one Marvel film in advance booking records, reflecting tremendous fan anticipation.