ഈ വർഷം തിയേറ്ററിൽ വമ്പൻ വിജയം കൊയ്ത സിനിമകൾ ആണ് ദൃശ്യം 3 യും വാഴ 2 വും. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ 200 കോടി പിന്നിട്ടിരുന്നു. കേരളത്തിലും ഇരു സിനിമകൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ദൃശ്യം 3 യെക്കാൾ കൂടുതൽ കളക്ഷൻ കേരളത്തിൽ നിന്ന് നേടിയത് വാഴ 2 ആയിരുന്നു. ഇപ്പോഴിതാ ഇതിന്റെ കാരണം തുറന്നുപറയുകയാണ് ഷേണായ്സ് തിയേറ്റർ ഉടമയായ സുരേഷ് ഷേണായ്.
'വാഴ 2 വും ദൃശ്യം 3 യും രണ്ട് ഴോണർ സിനിമകളാണ്. ഒന്ന് ഫാമിലി ത്രില്ലറും മറ്റേത് ഫൺ പടവുമാണ്. വാഴ 2 വിന് കയറിയത് മുഴുവൻ ജെൻ സി പ്രേക്ഷകരാണ്. ദൃശ്യം 3 യ്ക്ക് കൂടുതൽ എത്തിയത് ഫാമിലി പ്രേക്ഷകരാണ്. ഈ ഇൻഫ്ലുൺസേർസ് ഉണ്ടായതുകൊണ്ടാകാം വാഴ 2 വിന് റിപ്പീറ്റ് പ്രേക്ഷകർ ഒരുപാട് വന്നു', സുരേഷ് ഷേണോയുടെ വാക്കുകൾ. 2026ലെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വിശ്വസിനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. ഇതോടെ ഈ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസിങ് മലയാളം സിനിമയായി മാറിയിരിക്കുകയാണ് ദൃശ്യം 3.
കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. എന്നാല്‍ ഇക്കാര്യത്തില്‍ 128 കോടിയോളം നേടിയ വാഴ 2 തന്നെയാണ് റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം കേരളത്തിന് പുറത്ത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 37 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്സ് ഓഫീസിൽ വൻ നേട്ടം ആണ് നേടിയത്. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിക്ക് മുകളിൽ ആണ് ആഗോള തലത്തിൽ നിന്ന് വാരിക്കൂട്ടിയത്. മോഹൻലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു.
Content Highlights: Film analyst Suresh Shenoy has shared his views on why Vaazha 2 surpassed Drishyam 3 at the Kerala box office. According to him, factors such as audience expectations, release timing, word-of-mouth, and the film's wider appeal contributed to its stronger collection performance.