കറുപ്പിൽ അഭിനയിച്ച സീനുകൾ കട്ട് ചെയ്തു, ഇപ്പോൾ ജനനായകനിലും, ഇത് ഒട്ടും പ്രതീക്ഷിച്ചില്ല: ആനന്ദി അജയ്

'ഈ ചിത്രത്തിന്റെ റിലീസിനായി ഞാൻ ഒന്നര വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു. അതും വിജയ് സാറിന്റെ കൂടെയുള്ള കോമ്പിനേഷൻ സീനുകൾക്കായി'

കറുപ്പിൽ അഭിനയിച്ച സീനുകൾ കട്ട് ചെയ്തു, ഇപ്പോൾ ജനനായകനിലും, ഇത് ഒട്ടും പ്രതീക്ഷിച്ചില്ല: ആനന്ദി അജയ്
dot image

'ജനനായകനിൽ' നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ പൂർണമായി നീക്കം ചെയ്തതിലുള്ള കടുത്ത നിരാശയും സങ്കടവും പരസ്യമാക്കി നടി ആനന്ദി അജയ്. വർഷങ്ങളായുള്ള തന്റെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ ഇല്ലാതായതെന്നും വിജയ്ക്കൊപ്പമുള്ള അവസാന ചിത്രത്തിലെ ഭാഗങ്ങൾ നഷ്ടമായതാണ് തനിക്ക് താങ്ങാനാവാത്ത സങ്കടമുണ്ടാക്കിയതെന്ന് ആനന്ദി പറഞ്ഞു. നേരത്തെ സൂര്യ നായകനായെത്തിയ ‘കറുപ്പ്’ സിനിമയിൽ നിന്നും ആനന്ദി അഭിനയിച്ച ഭാഗങ്ങൾ വെട്ടി മാറ്റിയിരുന്നു.

ആനന്ദിയുടെ വാക്കുകൾ:

‘സത്യത്തിൽ ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ട്, പക്ഷേ അതിൽ പലതും എഡിറ്റിങിൽ വെട്ടിപ്പോകാറുണ്ട്. അതിലൊന്നും എനിക്ക് സങ്കടം തോന്നിയിട്ടില്ല. പക്ഷേ 'ജനനായകൻ' സിനിമയിൽ ഞാൻ അഭിനയിച്ച രംഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയതിൽ എനിക്ക് വലിയ വിഷമമുണ്ട്. കാരണം, ഞാൻ ആദ്യമായി കമ്മിറ്റ് ചെയ്ത സിനിമയാണിത്. സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ, ഈ ചിത്രത്തിന്റെ റിലീസിനായി ഞാൻ ഒന്നര വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു. അതും വിജയ് സാറിന്റെ കൂടെയുള്ള കോമ്പിനേഷൻ സീനുകൾക്കായി. ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നതിന്റെ പ്രധാന കാരണം തന്നെ സാറിന്റെ കൂടെ അഭിനയിക്കണം, അദ്ദേഹത്തോടൊപ്പം ഒരു കോമ്പിനേഷൻ സീൻ ചെയ്യണം എന്നുള്ള വലിയൊരു സ്വപ്നം ഉള്ളതുകൊണ്ടാണ്.

സിനിമ വളരെ മികച്ചതായിട്ടുണ്ട്, എല്ലാവരും തിയറ്ററിൽ പോയി കാണണം. മികച്ചൊരു വുമൻ എംപവർമെന്റ് ചിത്രമാണിത്. ഇനിയും അദ്ദേഹം സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ നമുക്ക് ശ്രമിച്ചു നോക്കാമായിരുന്നു. പക്ഷേ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണ്. വളരെ സന്തോഷത്തോടെയാണ് ഞാൻ തിയേറ്ററിലേക്ക് സിനിമ കാണാൻ പോയത്. ‘ഓക്കെ, നമ്മുടെ സീൻ വരും. ദളപതിക്കൊപ്പമുള്ള സീൻ വരും’ എന്ന് വിചാരിച്ചാണ് പോയത്, പക്ഷേ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല', ആനന്ദിയുടെ വാക്കുകൾ.

ആദ്യ ദിനം ഇന്ത്യയിലെ സിനിമയുടെ നെറ്റ് കളക്ഷൻ 41 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്. 36.50 കോടി രൂപയാൻ സിനിമ നേടിയിരിക്കുന്നത്. തെലുങ്ക് പതിപ്പ് 2.75 കോടി രൂപയും ഹിന്ദി പതിപ്പ് 1.75 കോടി രൂപ വീതവുമാണ് നേടിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി ചിത്രത്തിന് ഇന്ത്യയിൽ 41.6 ശതമാനം ഒക്യുപൻസി ലഭിച്ചു. ഏറ്റവും മികച്ച പ്രതികരണം തമിഴ് പതിപ്പിനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: Actress Anandhi Ajay has expressed disappointment after revealing that many of her scenes were edited out of Karuppu and, more recently, Jana Nayakan. She said she did not expect the repeated cuts, and her remarks have sparked discussions among fans following the film's release.

dot image
To advertise here,contact us
dot image