താന്‍ വിവാഹം കഴിക്കുന്ന ആളെ കാണാന്‍ നല്ല ഭംഗിയുണ്ടാകണമെന്ന് ആഗ്രഹിച്ചിരിന്നുവെന്ന് നടി സ്വാസിക. പലരും പറയും അത് തെറ്റാണെന്ന് പക്ഷെ അത് എന്റെ ആഗ്രഹമായിരുന്നുവെന്നും താരം പറുന്നു. ലുക്കില്‍ ഒന്നും കാര്യമില്ല, മനസാണ് നോക്കേണ്ടത് എന്നൊക്കെ ഒരുപാട് പേര് പറയാറുണ്ട്. അത് സത്യമാണ്. അതില്‍ കാര്യമില്ലെന്ന് ഞാന്‍ പറയില്ല. പക്ഷേ എനിക്കെപ്പോഴും ലുക്കും പ്രധാനമാണെന്നും സ്വാസിക ജെഎഫ്ഡബ്ല്യൂ എന്ന യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'എനിക്ക് വരുന്ന ആള് സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്ക് അത് തെറ്റായി തോന്നാം, പക്ഷെ ഞാന്‍ അങ്ങിനെ ആഗ്രഹിച്ചു. സ്വപ്നം കാണുന്നതിന് ആര്‍ക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നു.
പിന്നെ ഞാന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ക്ക് ആഗ്രഹിച്ച ഒരു ഗുണം മറ്റുള്ളവരെ ബഹുമാനിക്കണമെന്നതായിരുന്നു. സ്ത്രീ, പുരുഷന് അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷന്‍സിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭര്‍ത്താവാകുന്ന ആള് എന്നെ നോക്കുന്നതു പോലെ എന്റെ അച്ഛനെയും അമ്മയെയും നോക്കണം.
എനിക്ക് ഇതിന് മുന്‍പ് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. അത് തെറ്റായ ചോയ്സ് അല്ലായിരുന്നു. നല്ല സൗന്ദര്യമുള്ള ആളായിരുന്നു അദ്ദേഹം. നന്നായി ബഹുമാനിക്കും നന്നായി സംസാരിക്കും.അങ്ങനെയെല്ലാം നല്ലതായിരുന്നു. പക്ഷേ പെട്ടെന്ന്, അദ്ദേഹത്തിന്റെ കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ പ്രണയവും കുടുംബവും അദ്ദേഹത്തിന് ഒരുപോലെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതായി. കുടുംബ പ്രശ്നങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു.അങ്ങനെയാണ് എന്റെ അടുത്ത് നിന്ന് അകന്നു പോകുന്നത്'-സ്വാസിക പറയുന്നു.
Content Highlights: "I wanted a good-looking man as my husband," said Swasika. She also acknowledged that others might perceive this as wrong.