അന്ന് പറഞ്ഞു തെന്നിന്ത്യയിൽ നിന്നാണ് വരുന്നതെന്ന് പറയരുത്, പക്ഷെ ഇന്നു പറയുന്നത് ഇങ്ങനെ; സന്ദീപ് കിഷൻ

ഷോര്‍ ഇന്‍ ദ് സിറ്റി എന്ന സിനിമയാണ് സന്ദീപിന്റെ ആദ്യ സിനിമ

യുവതാരം സന്ദീപ് കിഷന്‍ തെന്നിന്ത്യന്‍ സിനിമയും ബോളിവുഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതിയ നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ സൂപ്പര്‍ സുബ്ബുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.

'2010ല്‍ എന്റെ ആദ്യ ഹിന്ദി ചിത്രം ഇറങ്ങി, ആ സമയത്ത് എന്റെ അടുത്ത ചിത്രത്തിനായി ഞാന്‍ ഒപ്പിട്ടിരുന്നു. ആ സമയത്ത് മീറ്റിങ്ങുകള്‍ക്ക് പോകുമ്പോഴെല്ലാം, ഞാന്‍ ഒരു തെന്നിന്ത്യന്‍ നടനാണെന്ന് പറയരുതെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഷോര്‍ ഇന്‍ ദ് സിറ്റി എന്ന സിനിമയില്‍ നിന്നാണ് വരുന്നത് എന്ന് പറയണം എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ ഇന്ന് അതേ ആളുകള്‍ പറയും, തെന്നിന്ത്യന്‍ നടന്‍ സന്ദീപ് എന്ന്. ഞാന്‍ അറിയപ്പെടുന്ന ഒരാളായി മാറുന്നതിനെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. ഞാന്‍ വരുന്ന സ്ഥലത്തിന് ഇന്ന് ലഭിക്കുന്ന ബഹുമാനം മാറി എന്നതാണ്.

ഇപ്പോള്‍ മുംബൈയില്‍ നിന്നുള്ള അഭിനേതാക്കള്‍ ഇപ്പോള്‍ ഹൈദരാബാദില്‍ വന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതാണെന്നും സന്ദീപ് പറഞ്ഞു. 'എനിക്ക് മുംബൈയില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. അവര്‍ ഇപ്പോള്‍ ഹൈദരാബാദില്‍ ജോലി ചെയ്യാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ്. . തെലുങ്ക് സിനിമ മാത്രമല്ല - മലയാളം, കന്നഡ, തമിഴ് സിനിമകളെല്ലാം ഇപ്പോള്‍ ആ ലെവലില്‍ എത്തിയിരിക്കുകയാണ്.

ഹിന്ദി സിനിമയുടെ വലിയ ആരാധകനാണ് ഞാന്‍. അത് കണ്ടാണ് വളര്‍ന്നത്. ഷോര്‍ ഇന്‍ ദ് സിറ്റി ചെയ്യാന്‍ ഒരു കാരണം അന്ന് നിര്‍മിച്ചിരുന്ന തരത്തിലുള്ള ഇന്‍ഡി സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്നതാണ്. ദോ ദൂനി ചാര്‍, ചില്ലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകളൊക്കെ ഇപ്പോഴും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സിനിമകളാണ്'-സന്ദീപ് കിഷന്‍.

Content Highlights: Young star Sundeep Kishan's remarks regarding the differences between South Indian cinema and Bollywood are currently going viral on social media.

To advertise here,contact us