ഒരു കാലത്ത് ബോളിവുഡിലെ ഓഫ് സ്ക്രീനിലെയും ഓണ്‍ സ്ക്രീനിലെയും പ്രണയ ജോഡികളായിരുന്നു അക്ഷയ്കുമാറും ശില്‍പ്പ ഷെട്ടിയും. ഇവരുടെ പ്രണയത്തെ ബോളിവുഡ് ആരാധകര്‍ ആഘോഷിച്ചിരിന്നുവെന്ന് തന്നെ പറയാം. അതുപോലെ തന്നെ ഇവരുടെ പ്രണയ തകര്‍ച്ച ആരാധകരെ നിരാശയിലാക്കിയിരുന്നു.
അക്ഷയ് കുമാറിന് മറ്റൊരു നടിയുമായുള്ള ബന്ധമാണ് പ്രണയ തകര്‍ച്ചയുടെ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇവര്‍ തമ്മിലുള്ള പ്രണയ തകര്‍ച്ചയുടെ കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അക്ഷയ് തന്നെ മറ്റൊരാള്‍ക്ക് വേണ്ടി വഞ്ചിച്ചുവെന്നാണ് ശില്പ ആരോപിച്ചത്.
'ഒരാളെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും, പക്ഷെ ആയാള്‍ നിങ്ങളെ വഞ്ചിക്കുകയായിരിന്നുവെന്നും അറിയുമ്പോഴുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ എന്നെ സൗകര്യപൂര്‍വ്വം ഉപേക്ഷിച്ചു. എന്നോട് തെറ്റ് ചെയ്തത് അക്ഷയ് കുമാര്‍ മാത്രമാണ്. അതില്‍ മറ്റൊരു സ്ത്രീയെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറുമായി ഇനി ഒരുമിച്ച് സിനിമ ചെയ്യില്ല എന്നും ഞാന്‍ തീരുമാനിച്ചിരുന്നു' എന്നാണ് ശില്പ പറഞ്ഞത്.
ശില്പ പിന്നീട് ബിസിനസുകാരന് രാജ് കുന്ദ്രയെയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ശില്പ ഷെട്ടി. അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമ്പോഴും റിയാലിറ്റി ഷോകളിലൂടേയും മറ്റും സജീവമായിരുന്നു ശില്പ.
Content Highlights: Shilpa Shetty accuses Akshay Kumar of cheating on her in love