തമിഴ് നടന് സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി' ആഗോള റിലീസ് 2026 സെപ്റ്റംബര്‍ 4 ന്. മതിമാരന്‍ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, ആര്‍എസ് ഇന്ഫോടെയ്ന്മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാരാണ്. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ ഏപ്രില്‍ മാസത്തിലാണ് പൂര്‍ത്തിയായത്.
100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്. ഈ സെയിലിംഗ് ബോട്ട് മല്‍സരത്തിലെ, മത്സ്യബന്ധന പര്യവേഷണ സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. പ്രശസ്ത നടന് സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മിഥുന് ജയ് ശങ്കര്‍, രവീന്ദ്ര വിജയ്, ബാല ശരവണന്, സ്റ്റണ്‍ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും അഭിനയിക്കുന്നു. ദേശീയ പുരസ്കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും, എസ്.ആര്. കതിര് ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.
ബാനര്‍-ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റ്, രചനയും സംവിധാനവും മതിമാരന്‍ പുകഴേന്തി, സംഗീത സംവിധായകന്- ജി. വി. പ്രകാശ് കുമാര്‍, നിര്‍മ്മാതാവ് എല്‍റെഡ് കുമാര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ഃ വെട്രിമാരന്, സഹനിര്‍മ്മാതാവ് വി മണികണ്ഠന്, ഛായാഗ്രാഹകഃ എസ്. ആര്. കതിര്, എഡിറ്റര്‍-പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ഃ ഡി ആര് കെ കിരണ്‍, സ്റ്റണ്ട് ഡയറക്ടര്മാര്ഃ പീറ്റര്‍ ഹെയ്ന്, ദിലീപ് സുബ്ബരായന്‍, മഹേഷ് മാത്യു, സൌണ്ട് ഡിസൈന്‍ പ്രതാപ്, വിഎഫ്എക്സ് ഹെഡ്ഃ ആര് ഹരിഹര സുതന്, വരികള്‍ഃ പാ വിജയ്, ജയശ്രീ മതിമാരന്‍, വഹീസന്‍ രസയ്യ, സഹ-രചയിതാവ്: അമീര്‍ ജമാല്‍ ഖാന് അഡീഷണല്‍ തിരക്കഥ: ആര് മോഹനവാസന്തന്‍, തിരള് ശങ്കര്‍, കോസ്റ്റ്യൂം ഡിസൈനര്‍-ദിനേശ് മനോഹരന്, നൃത്തസംവിധായകന്ഃ അസര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജി മഹേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ് പി ചൊക്കലിംഗം, സ്റ്റില്‍സ് ജി ആനന്ദ് കുമാര്‍,ഡിഐഃ ഇന്‍ഫിനിറ്റി മീഡിയ, കളറിസ്റ്റ്- ശ്രീനാഥ്, ബി മേക്കപ്പ്ഃ എന്‍ ശക്തിവല്‍, സ്പെഷ്യല്‍ മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈന്‍ എസ്തെറ്റിക് കുഞ്ഞമ്മ, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Soori-Matimaran's highly anticipated film 'Mandadi' to release globally on September 4, 2026