നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയ ഇളക്കിമറിക്കുന്നത്.
ചിത്രത്തിൽ നേരത്തെ ഷാരൂഖ് ഖാൻ കാമിയോ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോഴിതാ ഈ കാമിയോ വേഷത്തിലേക്ക് ഹൃത്വിക് റോഷൻ എത്തുന്നു എന്നാണ് പുതിയ വിവരം. കഥയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ രജനീകാന്തിന്റെ കഥാപാത്രത്തെ സഹായിക്കാൻ എത്തുന്ന സുഹൃത്തിന്റെ വേഷമാണ് ഹൃത്വിക് അവതരിപ്പിക്കുക. ജൂണിൽ തന്നെ ഹൃത്വികിന്റെ ഭാഗങ്ങൾ ചിത്രീകരിക്കും എന്നാണ് റിപ്പോർട്ട്. 40 വർഷങ്ങൾക്ക് ശേഷം ഹൃത്വിക് റോഷനും രജനീകാന്തും ഒരുമിക്കുന്ന സിനിമയാകും ജയിലർ 2.
അതേസമയം, ജയിലർ 2 സെപ്റ്റംബറിൽ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്. സിനിമയിൽ മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
Content Highlights: Speculation is growing around Jailer 2, with reports indicating that Hrithik Roshan may be set for a significant cameo appearance. The development has generated excitement among fans, especially after the notable appearances of Mohanlal and Shivarajkumar in the franchise. However, an official confirmation is awaited.